തിരുവനന്തപുരം : കിളിമാനൂരില്‍ ജീപ്പിടിച്ച് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ വാഹന ഉടമ വിഷ്ണുവിനെ പൊലീസ് പിടികൂടി.കേരളാ തമിഴ്നാട് അതിർത്തിയിൽ നിന്നാണ് ഒളിവിൽ കഴിയുകയായിരുന്ന ഇയാൾ പിടിയിലായത്. വിഷ്ണുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളിയിരുന്നു.
ജനുവരി നാലിനാണ് കിളിമാനൂര്‍ സ്വദേശികളായ രജിത്തും അംബികയും സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ അമിതേവഗത്തിൽ വന്ന മഹീന്ദ്ര ഥാർ ജീപ്പിടിച്ചത് .അപകടത്തിനു പിന്നാലെ വിഷ്ണുവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചെങ്കിലും സ്റ്റേഷന്‍ ജാമ്യത്തിൽ വിട്ടയച്ചിരുന്നു .പ്രതിയെ പിടികൂടാന്‍ കഴിയാത്തതില്‍ പൊലീസിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ചതിന് കിളിമാനൂർ എസ്എച്ചോ ഉൾപ്പടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്തിരുന്നു.ആറ്റിങ്ങൽ ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്.






