Sunday, January 25, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വര്‍ണക്കൊള്ള...

ശബരിമല സ്വര്‍ണക്കൊള്ള :  ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റിലേക്ക് അന്വേഷണം

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയുടെ ഗൂഢാലോചനയില്‍  ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തും മുഖ്യപങ്കാളിയാണെന്നതിന്റെ സൂചനയിലേക്ക് പോലീസ്. ദ്വാരപാലക പാളികള്‍ കോടതിയെ അറിയിക്കാതെ ചെന്നൈയിലേക്ക് കൊണ്ടുപോകാന്‍ പ്രശാന്ത് ഉള്‍പ്പെടുന്ന സംഘം ഗൂഢാലോചന നടത്തിയെന്നാണ് നിഗമനം.

പാളികള്‍ കൊണ്ടുപോകുന്നതിന് മുന്നോടിയായി അന്നത്തെ ദേവസ്വം മരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനിയറെ മാറ്റി പകരം അസി.എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ക്ക് ചുമതല നല്‍കിയതും ദേവസ്വം വിജിലന്‍സിനെ അറിയിക്കാതിരുന്നതും ഗൂഢാലോചനയുടെ ഭാഗമെന്നാണ് അനുമാനം.  ജയകുമാര്‍ ചുമതലയേല്‍ക്കുന്നതിന് തൊട്ടുമുമ്പുളള ഭരണസമിതിയും സ്വര്‍ണക്കൊള്ളയില്‍ പങ്കാളിയാകുകയാണ്.

സന്നിധാനത്ത് നടക്കുന്ന ഏതൊരു നിര്‍മ്മാണ പ്രവര്‍ത്തനവും മരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനിയറെയും ദേവസ്വം വിജിലന്‍സിനെയും രേഖാമൂലം ബോര്‍ഡ് അറിയിക്കണമെന്നാണ് ചട്ടം. ഇത്തരമൊരറിയിപ്പ് ദ്വാരപാലക ശില്പപാളികള്‍ ഇളക്കിയെടുത്തപ്പോള്‍ നല്‍കിയിട്ടില്ല. അറിയിച്ചിരുന്നെങ്കില്‍, അവര്‍ വിവരം നല്‍കുമ്പോള്‍ ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ ആര്‍.ജയകൃഷ്ണന്‍ ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമായിരുന്നു.

2025 സെപ്തംബര്‍ ഏഴിന് ഇളക്കിയെടുത്ത ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ ചെന്നൈയിലേക്ക് കൊണ്ടുപോകുന്നതിന് ഒരു മാസം മുമ്പാണ് ഇപ്പോഴത്തെ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഒ ജി ബിജു ചുമതലയേറ്റെടുക്കുന്നത്. തനിക്ക് മുമ്പ് എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന മുരാരി ബാബു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെന്നാണ് അദ്ദേഹം ധരിച്ചത്.

കോടതിയുടെ അനുമതി തേടിയിട്ടില്ലെന്ന് മനസിലാക്കിയതോടെ അടിയന്തരമായി ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ക്ക് ഒ ജി ബിജു റിപ്പോര്‍ട്ട് നല്‍കി. ദ്വാരപാലക ശില്പപാളികളില്‍ സ്വര്‍ണം പൂശാന്‍ സന്നദ്ധനാണെന്ന് കാട്ടി ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയ ഇ മെയിലും റിപ്പോര്‍ട്ടിനൊപ്പം നല്‍കി. സ്‌പെഷ്യല്‍ കമ്മിഷണര്‍ ഇക്കാര്യം അറിയിച്ചതോടെയാണ് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആരംഭിച്ചത്.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കർക്കടകവാവ് ബലിതർപ്പണത്തിന് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും : മന്ത്രി വി.എൻ വാസവൻ

തിരുവനന്തപുരം : കർക്കിടക വാവുബലി നടക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ പ്രാദേശികമായി അവലോകന യോഗങ്ങൾ ചേർന്ന് ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്ന് ദേവസ്വംവകുപ്പ് മന്ത്രി വി. എൻ വാസവൻ നിർദ്ദേശം നൽകി. കർക്കിടകവാവുമായി...

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വീണ്ടും മരണം

മലപ്പുറം : സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു .വണ്ടൂർ സ്വദേശി ശോഭനയാണ്(56) മരിച്ചത്.കോഴിക്കോട് മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാലാം തീയതിയാണ് അസുഖത്തെ തുടർന്ന് ശോഭനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്...
- Advertisment -

Most Popular

- Advertisement -