തൃശ്ശൂർ : തൃശ്ശൂർ ആറ്റൂരിൽ ഒരു വീട്ടിൽ താമസിച്ചിരുന്ന വൃദ്ധ സഹോദരിമാർ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.ഒരാൾ മരിച്ചു മഠത്തിൽപറമ്പിൽ വീട്ടിൽ സരോജിനിയമ്മ(75), ജാനകിയമ്മ(80), ദേവകിയമ്മ(83) എന്നീ മൂന്നു സഹോദരിമാരാണ് കീടനാശിനി കഴിച്ച് ആത്‌മഹത്യക്ക് ശ്രമിച്ചത് .സരോജിനിയമ്മ മരിച്ചു. മറ്റു രണ്ടുപേരും ചികിത്സയിലാണ്.
മൂന്നു സഹോദരിമാരും അവിവാഹിതരാണ്. വിഷം കഴിച്ച് അവശനിലയിലായ ഇവരെ അയൽവാസികൾ കണ്ടതിനെ തുടർന്ന് ചെറുതുരുത്തി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്തുനിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.






