തിരുവല്ല: മഹാത്മാഗാന്ധി വിസ്മൃതിയിലേക്ക് മറഞ്ഞു പോകുന്ന ഈ കാലഘട്ടത്തെ സമൂഹം ഗൗരവത്തോടെ സമീപിക്കണമെന്നും മതാതീതമായ മാനവികത ഉയർത്തിപ്പിടിച്ച മഹാത്മാവായിരുന്നു ഗാന്ധിജിയെന്നും ആർച്ച് ബിഷപ്പ് ഡോ തോമസ് മാർ കൂറിലോസ് പറഞ്ഞു. ഗാന്ധി പീസ് ഫൗണ്ടേഷൻ ജില്ലാ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിശ്വശാന്തി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു തിരുമേനി.
ഡോ. ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഭാരത് സേവക് സമാജ് സംസ്ഥാന ചെയർമാൻ ഡോ. രമേശ് ഇളമൺ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി റവ. തോമസ് പി. ജോർജ്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം. സലിം, വൈഎംസിഎ സബ് റീജൻ ചെയർമാൻ ജോജി പി. തോമസ്, റവ. ബിനു വർഗീസ്, കൺവീനർ ലിനോജ് ചാക്കോ, ജോയ് അലുക്കാസ് മാൾ മാനേജർ ഷെൻട്ടൻ വി റാഫേൽ എന്നിവർ പ്രസംഗിച്ചു.
ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികളുടെ ദേശഭക്തിഗാനാലാപനവും ചടങ്ങിന്റെ ഭാഗമായി.






