Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsപി കെ...

പി കെ ശശിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

പാലക്കാട്: സിപിഎം വിട്ട് ഒറ്റപ്പാലത്ത് യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന പി കെ ശശിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പി കെ ശശി വഞ്ചകനാണെന്നും വഞ്ചകന്‍മാര്‍ക്ക് ചരിത്രം ഒരു കാലത്തും ജയം നൽകിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒറ്റപ്പാലത്തെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് വേദിയിലായിരുന്നു പിണറായി വിജയന്‍ പി കെ ശശിയെ വിമര്‍ശിച്ചത്. കേരളം മതനിരപേക്ഷതയുടെ വിളനിലമാണ്. കേരളത്തിന് ആര്‍എസ്എസിനെയും ബിജെപിയെയും സ്വീകരിക്കാനാവില്ല.

കേരളം രക്ഷപ്പെടാതിരിക്കണം എന്ന ബിജെപിയുടെ നയത്തെ യുഡിഎഫ് ചോദ്യം ചെയ്യുന്നില്ലെന്നും പാര്‍ലമെന്റില്‍ നിര നിരയായി ഇരിക്കുന്ന യുഡിഎഫ് എംപിമാര്‍ ആരും അതിന് ശ്രമിക്കുന്നില്ലെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ബിജെപിയോട് ഒപ്പം ചേര്‍ന്ന് കേരളം തകരട്ടെ എന്നാണ് യുഡിഎഫും ചിന്തിക്കുന്നതെന്നും മുഖ്യമന്ത്രി പ്രതീകരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ അവസരം

പത്തനംതിട്ട : റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ കാര്‍ഡ് ഉടമകള്‍ക്ക് അവസരം നല്‍കുന്ന തെളിമ പദ്ധതി  ഡിസംബര്‍ 15 വരെ നടത്തും. അനധികൃതമായി  മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശംവയ്ക്കുന്നവരുടെ വിവരങ്ങള്‍ അറിയിക്കുന്നതിനും റേഷന്‍ കടകളിലെ...

തദേശ പൊതുതിരഞ്ഞെടുപ്പ്: ജില്ലയില്‍ 66.78 ശതമാനം പോളിംഗ്

പത്തനംതിട്ട: തദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പില്‍ ജില്ലയില്‍  66.78 ശതമാനം പോളിംഗ് രേഖപ്പെടുത്തി. (അന്തിമ കണക്കെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ ഇതില്‍ വ്യതിയാനം ഉണ്ടാകും). ആകെ 10,62,756 വോട്ടര്‍മാരില്‍ 7,09, 695 പേര്‍ വോട്ട് ചെയ്തു. പുരുഷ വോട്ടർമാർ...
- Advertisment -

Most Popular

- Advertisement -