Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsമോദിയും പിണറായിയും...

മോദിയും പിണറായിയും തമ്മിൽ രഹസ്യ ധാരണ : രാഹുൽ ഗാന്ധി

പത്തനംതിട്ട : പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് രാഹുൽ ഗാന്ധി .പത്തനംതിട്ടയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിക്ക് കേരളത്തിൽ യുഡിഎഫ് വരണമെന്ന് ആഗ്രഹമില്ല..ഡൽഹിയിൽ ബിജെപിയെ വെല്ലുവിളിക്കാൻ കോൺഗ്രസിന് മാത്രമേ കഴിയൂ എന്ന് മോദിക്ക് അറിയാം.കേരള മുഖ്യമന്ത്രിക്കെതിരെ കേന്ദ്ര ഏജൻസികൾ ഒരു നീക്കവും നടത്തുന്നില്ലെന്നും രാഹുൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ വന്നിട്ടും ശബരിമലയിലെ കാര്യങ്ങൾ അദ്ദേഹം മറന്നുപോയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു

നേരത്തെ ,തിരഞ്ഞെടുപ്പ് പര്യടനത്തിനായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രാഹുൽ ഗാന്ധിയെ ദീപാ ദാസ് മുൻഷി, സച്ചിൻ പൈലറ്റ്, പാലോട് രവി എന്നീ നേതാക്കൾ ചേർന്ന് സ്വീകരിച്ചു. ആറന്മുള, കോന്നി, റാന്നി, തിരുവല്ല മണ്ഡലങ്ങളിലെ സംയുക്ത പൊതുസമ്മേളനം പത്തനംതിട്ട പഴയ ബസ് സ്റ്റാൻഡിൽ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴ നഗരത്തിലെ കനാൽ കരകളിലുള്ള താൽക്കാലിക ഷോപ്പുകൾ 25-നുള്ളിൽ നീക്കം ചെയ്യണം

ആലപ്പുഴ : സ്വദേശി ദര്‍ശൻ,കനാല്‍ നവീകരണം  എന്നീ  പദ്ധതികളുടെ ഭാഗമായി ആലപ്പുഴ നഗരത്തിലെ  കനാല്‍ കരകളിലുള്ള എല്ലാ താല്‍ക്കാലിക ഷോപ്പുകളും, വിവിധ യൂണിയന്‍ ഓഫീസുകളും, വേസ്റ്റ് കമ്പോസ്റ്റ് യൂണിറ്റുകളും ഫെബ്രുവരി 25നുള്ളില്‍ നീക്കം...

കിടപ്പുരോഗിയായ വയോധികയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു

എറണാകുളം: മൂവാറ്റുപുഴയിൽ കിടപ്പുരോഗിയായ വയോധികയെ ഭർത്താവ് കഴുത്തറുത്തു കൊന്നു.മൂവാറ്റുപുഴ വാഴപ്പിള്ളി നിരപ്പിൽ കത്രിക്കുട്ടി (85) ആണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.സംഭവത്തിൽ ഭർത്താവ് ജോസഫിനെ (88) പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ഒരു വർഷമായി...
- Advertisment -

Most Popular

- Advertisement -