Sunday, September 20, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്തെ വിദ്യാലയങ്ങൾ...

സംസ്ഥാനത്തെ വിദ്യാലയങ്ങൾ ഇന്ന്  തുറക്കും : ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

തിരുവനന്തപുരം: രണ്ടുമാസത്തെ വേനലവധിക്ക് വിരാമമിട്ട് സംസ്ഥാനത്തെ വിദ്യാലയങ്ങൾ ഇന്ന്  തുറക്കും. സ്കൂൾ പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരം പട്ടം ഗവൺമെൻ്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 10 മണിക്ക്  മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം നിർവ്വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കും. 

ചടങ്ങിൽ മറ്റ് സംസ്ഥാന മന്ത്രിമാരും ജനപ്രതിനിധികളും സാംസ്കാരിക-വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും ഉന്നത ഉദ്യോഗസ്ഥരും നേരിട്ട് പങ്കെടുക്കും. സംസ്ഥാനതല ഉദ്ഘാടനത്തിന് പുറമെ കേരളത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും ജില്ലാ, ബ്ലോക്ക്, സ്കൂൾ തലങ്ങളിൽ ജനപ്രതിനിധികളുടെയും പിടിഎ ഭാരവാഹികളുടെയും നേതൃത്വത്തിൽ വിപുലമായ രീതിയിലാണ് പ്രവേശനോത്സവ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നുണ്ട്.

ഡിജിറ്റൽ യുഗത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇത്തവണത്തെ പ്രവേശനോത്സവത്തിൽ വിപ്ലവാത്മകമായ ചില മാറ്റങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കേരള സൈബർ പൊലീസിന്റെ പ്രശസ്തമായ ‘കിഡ് ഗ്ലൗ’ (Kid Glove) പ്രോജക്ടിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ പ്രത്യേക സൈബർ സുരക്ഷാ അവബോധ പ്രതിജ്ഞയും ചടങ്ങിനോടനുബന്ധിച്ച് നടക്കും.

മൊബൈൽ, ഇന്റർനെറ്റ് ലോകത്തെ ചതിക്കുഴികളെക്കുറിച്ചും സൈബർ സുരക്ഷയെക്കുറിച്ചും കുട്ടികളിൽ ചെറുപ്രായം മുതൽ തന്നെ ശക്തമായ അവബോധം വളർത്തുകയാണ് ഈ ദൗത്യത്തിലൂടെ പൊതുവിദ്യാഭ്യാസ വകുപ്പും പോലീസും സംയുക്തമായി ലക്ഷ്യമിടുന്നത്.

ഏകദേശം രണ്ട് ലക്ഷത്തോളം കുരുന്നുകളാണ് ഇത്തവണ പുതുതായി ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്നത്.  വിദ്യാലയങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങളും പുസ്തക വിതരണവും പൂർത്തിയാക്കി കുട്ടികളെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിമാന സർവീസ് റദ്ദാക്കി:അഗത്തി വിമാനത്താവളത്തിൽ കുടുങ്ങി മലയാളികൾ

അഗത്തി : അലയൻസ് എയറിൻ്റെ വിമാനം സാങ്കേതികത്തകരാർ മൂലം റദ്ദാക്കിയതോടെ :അഗത്തി വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ.ഇന്നലെ രാവിലെ ലക്ഷദ്വീപ് അഗത്തി വിമാനത്താവളത്തിൽനിന്നു മടക്ക യാത്രയ്ക്കായി എറണാകുളത്തേക്കു പുറപ്പെടാനിരിക്കെയാണ് വിമാനം അവസാന നിമിഷം റദ്ദാക്കിയത്.ഇതൊടെ...

നെഹ്റു ട്രോഫി വള്ളംകളി: ടിക്കറ്റ് വിൽപന ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: ഓഗസ്റ്റ് 10-ന് പുന്നമട കായലിൽ നടക്കുന്ന 70-ാ മത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വിൽപന ആലപ്പുഴ റവന്യൂ ഡിവിഷൻ ഓഫീസിൽ, പി.പി. ചിത്തരഞ്ജൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. റമദാ ഹോട്ടൽ...
- Advertisment -

Most Popular

- Advertisement -