Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsKannurഓപ്പറേഷന്‍ തൂഫാന്‍...

ഓപ്പറേഷന്‍ തൂഫാന്‍ : അറസ്റ്റില്‍ ആകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലില്‍ സ്ഥലമില്ല

കണ്ണൂര്‍: കേരളത്തിൽ ഓപ്പറേഷന്‍ തൂഫാന്‍ വിജയകരമായി മുന്നോട്ടുപോകുമ്പോഴും ലഹരിക്കേസില്‍ അറസ്റ്റില്‍ ആകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലില്‍ സ്ഥലമില്ല. നിരോധിത ലഹരി ഉപയോഗിക്കുന്നവരേയും വില്‍ക്കുന്നവരേയും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യുന്ന സാഹചര്യത്തില്‍ ജയിലുകള്‍ നിറയുന്ന അവസ്ഥയാണ്.

58 ജയിലുകളാണ് സംസ്ഥാനത്തുള്ളത്. 7877 പേരെ താമസിപ്പിക്കാനേ ശേഷിയുള്ളൂ. ഇപ്പോള്‍ 9935 പേരുണ്ട്. ഓപ്പറേഷന്‍ തൂഫാന്‍ തുടങ്ങി ഒരു മാസം ആയപ്പോഴാണ് ഇത്രയും വര്‍ധന ഉണ്ടായിരിക്കുന്നത്. ഉയര്‍ന്ന അളവില്‍ ലഹരിവസ്തുക്കളുമായി പിടിയിലാവുന്നവര്‍ കൂടിയതോടെ കേസുകളും ജയിലിലാവുന്നവരും കൂടി.

വിചാരണയും മറ്റ് നിയമനടപടികളും നീണ്ടുപോകുന്നത് കാരണം പ്രതികളെ ജയിലില്‍ പാര്‍പ്പിക്കേണ്ട അവസ്ഥയുമുണ്ട്. മയക്കുമരുന്ന്, പോക്‌സോ കേസുകളില്‍ ജാമ്യവ്യവസ്ഥ കോടതി കര്‍ശനമാക്കിയതോടെ മാസങ്ങളോളം ജാമ്യം ലഭിക്കാത്ത അവസ്ഥയുമുണ്ട്. ശിക്ഷാ തടവുകാരെക്കാള്‍ കൂടുതല്‍ റിമാന്‍ഡ്, വിചാരണ തടവുകാരാണുള്ളത്. തടവുകാരുടെ എണ്ണം കൂടിയതോടെ ഭക്ഷണച്ചെലവും മറ്റുചെലവുകളും വലിയ തോതില്‍ വര്‍ധിച്ചു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുടുംബ സംഗമം നടന്നു

തിരുവല്ല : എഴിഞ്ഞില്ലം 386 നമ്പർ എൻ എസ് എസ് കരയോഗത്തിന്റെ കുടുംബ സംഗമം എൻ എസ് എസ് ഡയറക്ടർ ബോർഡ്‌ അംഗവും താലൂക് യൂണിയൻ പ്രസിഡന്റും ആയ ആർ മോഹൻകുമാർ ഉദ്ഘാടനം...

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ...
- Advertisment -

Most Popular

- Advertisement -