Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryസാമൂഹ്യ വനവല്‍ക്കരണത്തിലൂടെ...

സാമൂഹ്യ വനവല്‍ക്കരണത്തിലൂടെ പ്രകൃതിയെ സംരക്ഷിക്കാം: പത്മശ്രീ .ജി.ദേവകിയമ്മ

ചങ്ങനാശ്ശേരി :  വനമേഖലയിലെ മരങ്ങള്‍ നശിക്കുന്ന ഈ കാലഘട്ടത്തില്‍ ജനവാസ മേഖലയില്‍ വനവല്‍ക്കരണം നടത്തി പ്രകൃതിയെ സംരക്ഷിക്കാം എന്നു പത്മശ്രീ ജി.ദേവകിയമ്മ അഭിപ്രായപ്പെട്ടു.പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി മഹാത്മ നേച്ചര്‍ ആന്റ് അനിമല്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

വ്യവസായ വല്‍ക്കരണം മൂലം ബഹിര്‍ഗമിക്കുന്ന കാര്‍ബണ്‍ സംയുക്തങ്ങളെ കാര്‍ബണ്‍ കാച്ചിംഗ് വഴി അന്തരീക്ഷത്തിലെ ഹരിത ഗൃഹ വാതകങ്ങളുടെ ഉയര്‍ന്ന അളവ് കുറയ്ക്കുന്നതിന് സാമൂഹ്യ വനവല്‍ക്കരണം സഹായകമേകും. സ്വന്തമായുള്ള നാലര ഏക്കര്‍ ഭൂമിയില്‍ മൂവായിരത്തിലധികം വ്യത്യസ്ത മരങ്ങള്‍ നട്ടു വളര്‍ത്തി ഭൂമിക്കു തണലും തണുപ്പും നല്‍കുവാന്‍ കഴിയുന്നത് അനുഗ്രഹമാണെന്നും ദേവകിയമ്മ പറഞ്ഞു. സൊസൈറ്റി പ്രസിഡന്റ് അഡ്വ.തോമസ് ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. ടോം മാത്യു കായിത്ര, അഡ്വ.പ്രയാര്‍ ഹരി ,പ്രൊഫ.തങ്കമണി ,ഡോ.വി.എസ്.പ്രസന്നന്‍, ജേക്കബ് തട്ടേഴം, ജോസുകുട്ടി വാരിക്കാട് എന്നിവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുദ്ധത്തിൽ അമേരിക്ക ജയിച്ചു ; ഇറാൻ തകർന്നടിഞ്ഞു : ട്രംപ്

വാഷിംഗ്‌ടൺ : യുദ്ധം അമേരിക്ക ജയിച്ചെന്നും ഇറാൻ തകർന്നടിഞ്ഞെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഇറാന്റെ വ്യോമസേന തകർന്നു തരിപ്പണമായി. അവരുടെ മിക്ക നേതാക്കളും കൊല്ലപ്പെട്ടു...

Kerala Lotteries Results 01-12-2025 Bhagyathara BT-31

1st Prize : ₹1,00,00,000/- BM 893060 (PUNALUR) Consolation Prize ₹5,000/- BA 893060 BB 893060 BC 893060 BD 893060 BE 893060 BF 893060 BG 893060 BH 893060 BJ...
- Advertisment -

Most Popular

- Advertisement -