Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsഗുരുവായൂരിൽ ഓഗസ്റ്റിലെ...

ഗുരുവായൂരിൽ ഓഗസ്റ്റിലെ വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായി

തൃശൂർ: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് കഴിഞ്ഞു. ഒരു സ്ലോട്ട് പോലും ഒഴിവില്ലാതെ ഓഗസ്റ്റിലെ 8 ദിവസത്തെയും എല്ലാ സ്ലോട്ടുകളും ബുക്കിങ്ങ് നിറഞ്ഞു. സെപ്റ്റംബറിലെ സ്ലോട്ടുകൾ ദേവസ്വം പ്രഖ്യാപിച്ചിട്ടില്ല. ഹൈക്കോടതി നിർദേശത്തെ തുടർന്ന് ഓൺലൈൻ ബുക്കിങ് നടത്തി വെർച്വൽ ക്യൂ സംവിധാനത്തിൽ ക്ഷേത്രത്തിൽ സൗജന്യ ദർശനം അനുവദിക്കുന്നതിന് ദേവസ്വം സംവിധാനം ഒരുക്കിയത്.

ഓഗസ്റ്റിലെ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ 8 സമയങ്ങളിലായി 300 പേർക്കു വീതമാണ് വെർച്വൽ ക്യൂ അനുവദിച്ചത്. വെർച്വൽ ക്യൂ ദർശനമുള്ള ഓഗസ്റ്റ് 25 ചിങ്ങത്തിലെ ഉത്രാടവും 28 അവിട്ടവും പൊതു അവധി ദിനങ്ങളാണ്. ഉത്രാട കാഴ്ചക്കുല സമർപ്പണം പോലുള്ള ചടങ്ങുകൾ നടക്കുന്നതിനാൽ ബുക്ക് ചെയ്ത സമയത്തിൽ ചെറിയ മാറ്റങ്ങൾ വന്നേക്കാം.

ക്ഷേത്രത്തിൽ കർക്കടകമാസ ശുദ്ധി ചടങ്ങുകൾ 5 മുതൽ 8 വരെ നടക്കും. ഗുരുവായൂരപ്പന് 6ന് വൈകിട്ടും 7ന് രാവിലെയുമാണ് ശുദ്ധി ചടങ്ങുകൾ. ഉപദേവതകളായ അയ്യപ്പനുള്ള ശുദ്ധി 5നും ഗണപതിക്ക് 6നും ഭഗവതിക്ക് 8നുമാണ് ശുദ്ധി ചടങ്ങുകൾ. ശുദ്ധി, ശ്രീഭൂതബലി ചടങ്ങുകൾ നടക്കുന്നതിനാൽ 6നും 7നും സന്ധ്യയ്ക്ക് ദീപാരാധനയ്ക്കു ശേഷം അത്താഴപ്പൂജ കഴിയുന്നതു വരെ നാലമ്പലത്തിലേക്ക് ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക്  കഠിനതടവും പിഴയും

പത്തനംതിട്ട : ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 75 വർഷം കഠിനതടവും 3. 25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി. കോന്നി ചേരിമുക്ക്...

കാട്ടുപന്നി ഇടിച്ച് സ്‌കൂട്ടർ യാത്രികർക്ക് പരുക്ക്

പത്തനംതിട്ട: കാട്ടുപന്നി ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരായ അച്ഛനും മകനും പരുക്ക്. കിടങ്ങന്നൂർ - ഇലവുംതിട്ട റോഡിൽ ഇന്ന് വൈകിട്ട് ആണ് സംഭവം. മെഴുവേലി കുരിയൻചിറ പുത്തൻവീട്ടിൽ ഉണ്ണി (49), പ്ലസ് വൺ വിദ്യാർഥിയായ...
- Advertisment -

Most Popular

- Advertisement -