Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsKochiഇലന്തൂർ ഇരട്ട...

ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതിയെ ലഹരിയുമായി പിടികൂടി

കൊച്ചി : ഇലന്തൂർ ഇരട്ട നരബലി കേസിലെ മുഖ്യ പ്രതി മുഹമ്മദ് ഷാഫിയെ ലഹരിയുമായി കോടതി പരിസരത്തു നിന്ന് പിടികൂടി.നരബലി കേസിലെ വിചാരണ നടക്കുന്ന കെട്ടിടത്തിൽ നിന്ന് ഇറങ്ങുന്ന സമയത്താണ് സംശയം തോന്നി പൊലീസ് പരിശോധിച്ചത് .2 ചെറിയ പ്ലാസ്റ്റിക് ബോട്ടിലിലായി 6 ഗ്രാം ഹെറോയിനാണ് ഇയാളിൽ നിന്ന് പിടികൂടിയത്.

സംഭവം ഉടനടി വിചാരണക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ജഡ്ജിയുടെ നിർദേശപ്രകാരം എറണാകുളം ടൗൺ സൗത്ത് പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.  ഷാഫിയുടെ അറസ്റ്റു രേഖപ്പെടുത്തിയ ശേഷം ജയിലിലേക്ക് തന്നെ മാറ്റി. ശുചിമുറിയിൽ പോയ സമയത്ത് രണ്ടു പേർ ഷാഫിക്ക് ഹെറോയിൻ കൈമാറി എന്നാണ് പൊലീസ് കരുതുന്നത്.സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കുന്നു

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ആദ്യ ബജറ്റ് അവതരണം നിയമസഭയിൽ പുരോഗമിക്കുന്നു. ജനുവരി 29ന് എല്‍ഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് പുതുക്കിയാണ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശന്‍ ബജറ്റ്...

‘മലയാളം വാനോളം, ലാൽസലാം’ : മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരം നാളെ

തിരുവനന്തപുരം : രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നേടിയ നടൻ മോഹൻലാലിനെ ആദരിക്കുന്നതിനായി കേരള സർക്കാർ സംഘടിപ്പിക്കുന്ന മലയാളം വാനോളം ലാൽസലാം പരിപാടി നാളെ വൈകുന്നേരം 4.30 മുതൽ...
- Advertisment -

Most Popular

- Advertisement -