തിരുവനന്തപുരം : കെഎസ്എഫ്ഡിസി ചെയർമാനായി നടൻ പ്രേംകുമാറിനേയും കേരള സാഹിത്യ അക്കാദമിയുടെ ചെയര്‍മാനായി പ്രമുഖ കവിയും എഴുത്തുകാരനുമായ കൽപറ്റ നാരായണനെയും സംഗീത, നാടക അക്കാദമി ചെയര്‍മാനായി ഗായകന്‍ ജി.വേണുഗോപാലിനെയും നിയമിക്കും.
കേരള സാഹിത്യ അക്കാദമി സെക്രട്ടറിയായി എം.പി സുരേന്ദ്രന്‍ എത്തും.ആലപ്പി അഷറഫ് കെഎസ്എഫ്ഡിസി വൈസ് ചെയര്‍മാന്‍ ആവും. കേരള ലളിതകലാ അക്കാദമി ചെയര്‍മാനായി പ്രൊഫ. പ്രകാശ് മൂര്‍ത്തിയും ഫോക്‌ലോർ അക്കാദമിയുടെ ചെയര്‍മാനായി സുരേഷ് ബാബു എളയാവൂരും സ്ഥാനമേല്‍ക്കും.





