Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല ഇ-ലേലം...

ശബരിമല ഇ-ലേലം അട്ടിമറി : ഉദ്യോഗസ്ഥ-സ്ഥിരം ലോബി കൂട്ടുകെട്ടെന്ന് ആരോപണം

പത്തനംതിട്ട : ശബരിമലയിലെ കുത്തക ലേല നടപടികൾ സുതാര്യമായി നടത്തുന്നതിനായി ഏർപ്പെടുത്തിയ ഇ-ലേല സംവിധാനത്തെ അട്ടിമറിക്കാൻ ദേവസ്വം ഉദ്യോഗസ്ഥരും സ്ഥിരം കരാറുകാരുടെ ലോബിയും തമ്മിൽ കൂട്ടുകെട്ടുണ്ടായെന്ന ആരോപണം ശക്തമാകുന്നു. ടെൻഡർ നടപടികളുടെ രഹസ്യസ്വഭാവം നഷ്ടപ്പെട്ടതിനെ തുടർന്ന് മണ്ഡല-മകരവിളക്ക് കാലത്തേക്കുള്ള 110 കടകളുടെ ഇ-ലേലം ദേവസ്വം ബോർഡ് റദ്ദാക്കിയിരുന്നു.

ടെൻഡറിൽ പങ്കെടുത്തവരുടെ പേരുവിവരങ്ങളും അവർ രേഖപ്പെടുത്തിയ തുക സംബന്ധിച്ച വിവരങ്ങളുമാണ് പുറത്തായത്.  ഇത്തരത്തിൽ വിവരങ്ങൾ ചോർന്നതോടെ ടെൻഡർ നടപടികളുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ടു. ഇതേത്തുടർന്ന് സെപ്തംബർ 29ന് നടത്താനിരുന്ന ഇ-ലേലം റദ്ദാക്കി റീ-ടെൻഡർ നടത്താൻ തീരുമാനിക്കുകയായിരുന്നു.ഇ-ലേലത്തിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ പുറത്തുവന്നത് സാധാരണ സാങ്കേതിക പിഴവായി കാണാനാകില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

വർഷങ്ങളായി ശബരിമലയിലെ കടമുറികളും മറ്റ് കുത്തകകളും കൈവശം വയ്ക്കുന്ന സ്ഥിരം ലോബിക്ക് അനുകൂലമായ രീതിയിൽ ലേലനടപടികളെ സ്വാധീനിക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് ആരോപണം. ചില ദേവസ്വം ഉദ്യോഗസ്ഥരും ഇടനിലക്കാരും ഉൾപ്പെട്ട ലോബിയാണ് ഇ-ടെൻഡർ അട്ടിമറിക്കാൻ ശ്രമിച്ചതെന്നാണ് സംശയം.

ടെൻഡർ വിവരങ്ങൾ ചോർന്ന സംഭവത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. അന്വേഷണത്തിൽ വിവരചോർച്ചയുടെ ഉറവിടവും ഉദ്യോഗസ്ഥ-കരാർ ലോബി ബന്ധവും വ്യക്തമാകുമെന്നാണ് പ്രതീക്ഷ.

ഇതിനിടെ ഇ-ലേലം റദ്ദാക്കിയത് മണ്ഡല-മകരവിളക്ക് തീർത്ഥാടന മുന്നൊരുക്കങ്ങളെയും ബാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി നാളികേരം, പുഷ്പാഭിഷേകം, കടമുറികൾ, തറ തുടങ്ങിയ 233 ഇനങ്ങളിലേക്കാണ് ഇത്തവണ ഇ-ലേലം നടത്താൻ തീരുമാനിച്ചിരുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം : ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ എത്തി ഡിജിപി

തിരുവനന്തപുരം : ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ വിശദീകരണം നൽകാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിൽ നേരിട്ടെത്തി ഡിജിപി റവാഡ ചന്ദ്രശേഖർ. പൊലീസിന്റെ വീഴ്ചയിൽ വിമർശനം ഉയരുന്ന സാഹചര്യത്തിൽ ആഭ്യന്തര മന്ത്രി ഡിജിപിയിൽ...

കൊലപാതക കേസ് : കന്നഡ സൂപ്പർതാരം ദർശൻ അറസ്റ്റിൽ

ബെംഗളൂരു : കൊലപാതക കേസുമായി ബന്ധപ്പെട്ട് കന്നഡ സൂപ്പർസ്റ്റാർ ദർശനെ ബെം​ഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമി(33) എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ​ഗൗഡയ്ക്ക് അശ്ലീല...
- Advertisment -

Most Popular

- Advertisement -