Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsഎത്തുന്നിടത്തെല്ലാം ചാനലുകൾ...

എത്തുന്നിടത്തെല്ലാം ചാനലുകൾ പ്രതികരണത്തിനായി സമീപിക്കുന്ന സാഹചര്യം: അടിയന്തരഘട്ടങ്ങളിൽ മുൻകൂട്ടി അറിയിക്കും – മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം : മാധ്യമങ്ങളോടു മുഖ്യമന്ത്രി പ്രതികരിക്കുന്നുണ്ടെങ്കിൽ മുൻകൂട്ടി അറിയിക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.  എത്തുന്നിടത്തെല്ലാം വാർത്താചാനലുകൾ പ്രതികരണത്തിനായി സമീപിക്കുന്ന സാഹചര്യത്തിലാണിത്. എല്ലാ ബുധനാഴ്ചയും മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. ഇതിനുപുറമേ, അടിയന്തരഘട്ടങ്ങളിൽ മുൻകൂട്ടി അറിയിച്ചും പ്രതികരണങ്ങൾ നൽകും.

മുഖ്യമന്ത്രി പോകുന്നിടത്തെല്ലാം ചാനൽ പ്രവർത്തകർ എത്തുകയും അദ്ദേഹം പ്രതികരിക്കാത്തത് വാർത്തയാക്കുകയും ചെയ്യുന്ന രീതി ഏതാനും ദിവസങ്ങളായി വർധിച്ചെന്നാണ് ഓഫീസിന്റെ വിലയിരുത്തൽ. സിഎംആർഎൽ മേധാവി എസ്.എൻ.ശശിധരൻ കർത്തായിൽനിന്നു വി.ഡി.സതീശൻ പണം വാങ്ങിയെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് കഴിഞ്ഞയാഴ്ച ആരോപിച്ചതിനു പിന്നാലെ മാധ്യമപ്രവർത്തകർ പ്രതികരണത്തിനായി സതീശനെ സമീപിച്ചിരുന്നു.

ഷോൺ ആരോപണമുന്നയിക്കുമ്പോൾ കൊച്ചിയിൽ ഒരു ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു മുഖ്യമന്ത്രി. ചടങ്ങിനുശേഷം പ്രതികരണത്തിനായി മാധ്യമപ്രവർത്തകർ തിക്കിത്തിരക്കിയത് ശ്രദ്ധയിൽപെട്ടതോടെയാണു മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കണമെന്ന് ഇന്റലിജൻസ് വിഭാഗം വിലയിരുത്തിയത്.

തൊട്ടടുത്ത ദിവസം ഇടുക്കി കലക്ടറേറ്റിൽ യോഗത്തിനുശേഷം പുറത്തിറങ്ങിയപ്പോഴും മുഖ്യമന്ത്രിയെ മാധ്യമപ്രവർത്തകർ വളഞ്ഞുവെന്ന റിപ്പോർട്ടാണ് സ്പെഷൽ ബ്രാഞ്ച് നൽകിയത്. ഈ സാഹചര്യത്തിലാണ്, മാധ്യമപ്രവർത്തകരടക്കം ജനം അനിയന്ത്രിതമായി മുഖ്യമന്ത്രിക്കരികിലേക്ക് എത്തുന്നുവെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ പൊലീസ് മേധാവിമാർക്ക് ഇന്റലിജൻസ് എഡിജിപി നിർദേശം നൽകിയത്.  തുടർന്നാണ് നടപടിയിലേക്ക് നീങ്ങിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുസ്‌ലിം ലീ​ഗ് മതവിദ്വേഷം പരത്താൻ ശ്രമിക്കുന്നു : വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ : മുസ്‌ലിം ലീ​ഗിനെതിരെ എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മതവിദ്വേഷം പരത്താനാണ് ലീഗ് ശ്രമിക്കുന്നതെന്നും ഈഴവ സമുദായത്തിന് തന്നതെല്ലാം ലീഗ് അടിച്ചുമാറ്റിയെന്നും വെള്ളാപ്പള്ളി ആരോപിച്ചു .യുഡിഎഫിന് അധികാരം കിട്ടിയാൽ...

നൂറിലേറെ സീറ്റ് നേടി ജയിക്കും : കേരളത്തിന്‍റെ സ്വപ്ന പദ്ധതികള്‍ വരും – വിഡി സതീശന്‍

കോഴിക്കോട് : നിയമസഭ തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയത്തോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചു വരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബത്തേരി കോണ്‍ഗ്രസ് നേതൃക്യാംപില്‍ തെരഞ്ഞെടുപ്പ് നയരേഖ അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭ...
- Advertisment -

Most Popular

- Advertisement -