കണ്ണൂർ : മട്ടന്നൂരില്‍ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍. ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ആണ് ഡോക്ടര്‍ ഇര്‍ഷാദ് എച്ച് എ (33), ഡോക്ടര്‍ സിദ്ധാര്‍ത്ഥ് സി പി (31) എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 2.809 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. എക്സൈസ് കമ്മിഷണർ സ്‌ക്വാഡിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലായിരുന്നു റെയ്ഡ‍്.
ബാംഗ്ലൂരില്‍ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്നാണ് ഇവരുടെ മൊഴി .ഒരാള്‍ ബാംഗ്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളെജിലെ പി ജി മെഡിക്കല്‍ വിദ്യാര്‍ത്ഥിയും , മറ്റൊരാള്‍ കണ്ണൂരിലെ സ്വകാര്യ മെഡിക്കല്‍ കോളെജിലെ ഡോക്ടറുമാണ് .ഇവര്‍ എംഡിഎംഎ സൂക്ഷിക്കാനുപയോഗിച്ച ഥാറും പിടികൂടിയിട്ടുണ്ട്.





