Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsഹൈക്കോടതി ഉത്തരവ്...

ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ വ്യാപാരമേള: പത്തനംതിട്ടയിൽ വ്യാപാരി വ്യവസായി സമിതി പ്രതിഷേധവുമായി രംഗത്ത്

പത്തനംതിട്ട: ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ പത്തനംതിട്ട ടൗണിൽ സെൻ്റ് പീറ്റേഴ്‌സ് ജംഗ്ഷന് സമീപം ജിയോ ഗ്രൗണ്ടിൽ വ്യാപാരമേള നടത്തുന്നതിനെതിരെ വ്യാപാരി വ്യവസായി സമിതി പ്രതിഷേധവുമായി രംഗത്ത്. ഹൈക്കോടതി റദ്ദാക്കിയ അനുമതിയുടെ അടിസ്ഥാനത്തിൽ വ്യാപാരമേള തുടരുകയാണെന്നാണ് വ്യാപാരി സംഘടനയുടെ ആരോപണം.

വ്യാപാരമേളയ്ക്കായി ഷെഡ് നിർമിക്കുന്നതിന്  നഗരസഭ നൽകിയ പെർമിറ്റ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഹിയറിങ്ങുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് കക്ഷികൾക്ക് ലഭ്യമാക്കാതെയാണ് നഗരസഭ പെർമിറ്റ് അനുവദിച്ചതെന്നതടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചാണ് കോടതി പെർമിറ്റ് റദ്ദാക്കിയത്.

എന്നാൽ കോടതി ഉത്തരവ് നിലനിൽക്കെ മേള തുടരുന്നത് നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് വ്യാപാരി വ്യവസായി സമിതി പ്രതിഷേധം സംഘടിപ്പിച്ചത്. സമരത്തിന് സമിതി എരിയാ പ്രസിഡൻ്റ് അബ്ദുൽ റഹീം മാക്കാർ, സെക്രട്ടറി ഗീവർഗീസ് പാപ്പി, യൂണിറ്റ് സെക്രട്ടറി ഷമീർ ബീമ തുടങ്ങിയവർ നേതൃത്വം നൽകി.

മേളയ്ക്ക് അനുമതി നൽകുന്നതിനെതിരെ വ്യാപാരി പ്രതിനിധികൾ നഗരസഭ അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും ആവശ്യമായ നടപടി ഉണ്ടായില്ലെന്നും സമിതി ആരോപിച്ചു. പ്രാദേശിക വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ പുറമേ നിന്നുള്ള വ്യാപാരികൾക്ക് പ്രത്യേക സൗകര്യം ഒരുക്കി മേള നടത്തുന്നതിനെതിരെയും പ്രതിഷേധക്കാർ രംഗത്തെത്തി.

നഗരത്തിലെ സ്ഥിരം വ്യാപാരികൾ നികുതിയും ലൈസൻസ് ഫീസും മറ്റ് ബാധ്യതകളും വഹിച്ച് വ്യാപാരം നടത്തുമ്പോൾ, കോടതി ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിൽ താൽക്കാലിക വ്യാപാരമേളയ്ക്ക് അവസരം നൽകുന്നത് തങ്ങളോടുള്ള വിവേചനമാണെന്നാണ് സംഘടനയുടെ നിലപാട്.

കോടതി ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും അനുമതിയില്ലാതെ നടക്കുന്ന വ്യാപാരമേള അടിയന്തരമായി നിർത്തിവയ്ക്കണമെന്നും വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃശ്ശൂരില്‍ കിണറ്റില്‍വീണ കാട്ടാന ചരിഞ്ഞു

തൃശ്ശൂർ: തൃശൂർ വെള്ളക്കാരിത്തടത്ത് വീട്ടുവളപ്പിലെ കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു.ഇന്നലെ രാത്രി ഒരു മണിയോടെയാണ് വെള്ളക്കാരിത്തടം ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്‍റെ വീട്ടിലെ ആൾമറയില്ലാത്ത കിണറ്റില്‍ കാട്ടാന വീണത്.ആനയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ്...

ഇന്ത്യയിലെ ജനങ്ങൾക്ക് മോദിയിൽ വിശ്വാസം: അനിൽ ആന്റണി

ന്യൂഡൽഹി:  ബിജെപി അപകടകാരികൾ എന്ന എകെ ആന്റണിയുടെ പ്രസ്താവനയിൽ മറുപടിയുമായി ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. ഓരോരുത്തർക്കും ഓരോ അഭിപ്രായങ്ങൾ ഉണ്ട്. ഇന്ത്യയിലെ ജനങ്ങൾ അതൊന്നും മാനിക്കുന്നില്ല. ഇന്ത്യയിലെ ജനങ്ങൾക്ക് മോദിയിൽ...
- Advertisment -

Most Popular

- Advertisement -