ചങ്ങനാശേരി : നൂതന വിദ്യാഭ്യാസ നയങ്ങള്‍ രൂപീകരിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. ജോസി സെബാസ്റ്റിയന്‍ പറഞ്ഞു. ഗാന്ധിദര്‍ശന്‍ വേദി കോട്ടയം ജില്ലാ കമ്മറ്റി നടത്തിയ വിദ്യാഭ്യാസ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ് പ്രസിഡന്റ് മജീദ് ഖാന്റെ അദ്ധ്യക്ഷതയില്‍ വിനു ജോബ് എം.എല്‍.എ. മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പി.എച്ച്.ഡി. ലഭിച്ച സൈറാ ബാബുകുട്ടന്‍ചിറയെ അനുമോദിച്ചു.
വി.ജെ.ലാലി ക്ലാസെടുത്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ ജോമി ജോസഫ്, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി, ബാബു കോയിപ്പുറം, തോമസ് അക്കര, ഡെന്നിസ് ജോസഫ്, ബാബു കുരീത്ര, പി.എസ്.പി. റഹീം, സെലിന്‍ ബാബു, ഷമി ബഷീര്‍, പി.എച്ച്. അഷ്‌റഫ്, സണ്ണി ഏത്തയ്ക്കാട്ട്, അരവിന്ദ് ജി.എല്‍, പി.എ. സാലി, അനൂപ് സാലി, നജീബ് റഹ്‌മാന്‍, ലൈജു തുരുത്തി, മധുര സലീം, ജോര്‍ജുകുട്ടി കൊഴുപ്പക്കളം, വി.എ. ഇബ്രാഹിംകുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.





