Friday, November 27, 2026
No menu items!

subscribe-youtube-channel

HomeNew Delhiതിരുപ്പറൻകുണ്ഡ്രം കാർത്തിക...

തിരുപ്പറൻകുണ്ഡ്രം കാർത്തിക ദീപം വിവാദം : നാളെ ദീപം തെളിയിക്കണം ; സുപ്രീംകോടതിയുടെ കടുത്ത വിമർശനം

ന്യൂഡൽഹി : തിരുപ്പറൻകുണ്ഡ്രം കാർത്തിക ദീപം വിവാദത്തിൽ തമിഴ്‌നാട് സർക്കാരിനും ക്ഷേത്ര ഭരണസമിതിക്കും സുപ്രീംകോടതിയുടെ കടുത്ത വിമർശനം.  മലയിലെ ദീപത്തൂണിൽ നാളെ കാർത്തികദീപം തെളിയിക്കാൻ സുപ്രീംകോടതി നിർദേശം നൽകി .24നു കാർത്തികദീപം തെളിക്കാൻ നിർദേശിച്ച ഉത്തരവു പാലിക്കാത്തതിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു.

ക്ഷേത്രത്തിലെ ട്രസ്റ്റി ബോർഡിനെ സുപ്രീം കോടതി സസ്‌പെൻഡ് ചെയ്തു. ക്ഷേത്രത്തിന്റെ ഭരണച്ചുമതല നിർവഹിക്കാൻ രണ്ട് പേരെ റിസീവർമാരായി നിയമിച്ചു. സുരക്ഷാ ചുമതല സിആർപിഎഫിന് കൈമാറണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.ഭരണഘടനാപരമായ അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും കോടതി പറഞ്ഞു. ഉദ്യോഗസ്ഥർ രാഷ്‌ട്രീയ യജമാനന്മാർക്കായി പ്രവർത്തിച്ചുവെന്ന് കോടതി കടുത്ത വിമർശനം നടത്തി .മധുരൈ ജില്ലാ കളക്ടർ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലും കോടതി അതൃപ്തി രേഖപ്പെടുത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴ ജില്ലാതല കേരളോത്സവം 9 ന് തുടങ്ങും

ആലപ്പുഴ : ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവം    ഫെബ്രുവരി ഒമ്പത്,10, 11,13 14 തീയതികളിൽ കഞ്ഞിക്കുഴിയിൽ വിവിധ വേദികളിലായി നടക്കും. കായിക മത്സരങ്ങൾ ഫെബ്രുവരി ഒമ്പതിനും കലാമത്സരങ്ങൾ 13നും ആരംഭിക്കും. കേരളോത്സവത്തിൻ്റെ...

ഊട്ടിയിലേക്ക് പോയ മലയാളികളുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ചു മൂന്ന് മരണം

കണ്ണൂർ : ഊട്ടിയിലേക്ക് പോയ മലയാളികളുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ചു മൂന്ന് മരണം. കർണാടക ഗുണ്ടൽപേട്ടിൽ വച്ചാണ് അപകടം .കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45) മോഹിസ് സിദാൻ (മൂന്നര) എന്നിവരാണ്...
- Advertisment -

Most Popular

- Advertisement -