Saturday, November 28, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryപോസ്റ്റ് ഓഫിസിൽ...

പോസ്റ്റ് ഓഫിസിൽ കവർച്ച: പതിനൊന്നായിരത്തിലധികം രൂപ നഷ്ടപ്പെട്ടതായി വിവരം

കോഴഞ്ചേരി : തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ ചിറയിറമ്പ് ബ്രാഞ്ച് പോസ്റ്റ് ഓഫിസിൽ കവർച്ച. പതിനൊന്നായിരത്തിലധികം രൂപ നഷ്ടപ്പെട്ടതായി വിവരം. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.

സുരക്ഷാ സംവിധാനങ്ങളില്ലാത്ത കെട്ടിടത്തിലാണ് ഈ ബ്രാഞ്ച് പോസ്റ്റ് ഓഫിസ് പ്രവർത്തിച്ചിരുന്നത്. ഓഫിസിന്റെ മുൻവശത്തെ വാതിലിന്റെ താഴ് തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. തപാൽ വകുപ്പിന്റെ വിവിധ നിക്ഷേപ പദ്ധതികളിൽ ജനങ്ങൾ നിക്ഷേപിച്ച തുകയാണ് കവർച്ച ചെയ്യപ്പെട്ടത്.

സംഭവത്തിൽ കോയിപ്രം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും ഉൾപ്പെടുന്ന പ്രത്യേക അന്വേഷണ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീവല്ലഭ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു

തിരുവല്ല : ശ്രീവല്ലഭ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു .വൈകീട്ട് ശ്രീബലി എഴുന്നള്ളത്തിനിടയിൽ ഒരു ആന വിരണ്ട് മറ്റൊരു ആനയെ കുത്തുകയായിരുന്നു .ഉത്സവത്തോട് അനുബന്ധിച്ച് എഴുന്നള്ളത്തിന് കൊണ്ടുവന്ന വേണാട്ടുമറ്റം ഉണ്ണിക്കുട്ടന്‍ എന്ന ആനയാണ്...

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോട്ടയം: കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച  ( 30) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഉത്തരവായി.
- Advertisment -

Most Popular

- Advertisement -