Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryകെഎസ്ആർടിസി ബസ്...

കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദ്ദിച്ചതിന് സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ

കോഴഞ്ചേരി : പത്തനംതിട്ട – തിരുവല്ല കെ എസ് ആർ ടി സി ചെയിൻ സർവീസിലെ ഡ്രൈവറെ രാത്രിയിൽ ആക്രമിച്ച സംഭവത്തിൽ സ്വകാര്യ ബസ് ഡ്രെൈവറെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാർ മണക്കയം ചാരുങ്കൽ വീട്ടിൽ അനന്ദു രാജ് (29) ആണ് അറസ്റ്റിലായത്.  

കെഎസ്ആർടിസി ബസിലെ ഡ്രൈവറായ കൃഷ്ണൻകുട്ടി (50) യെ ആണ് കഴിഞ്ഞ ദിവസം രാത്രി 8 ന്  കോഴഞ്ചേരി പൊയ്യാനിൽ ജംഗ്ഷനിൽ വച്ച് പ്രതി മർദ്ദിച്ചത്.
പ്രൈവറ്റ് ബസ്സിലെ ഡ്രൈവറായ പ്രതി ബസ് സ്റ്റാൻഡിന് സമീപം വെച്ച് കൈ കാണിച്ചിട്ട് നിർത്തിയില്ല എന്ന് പറഞ്ഞാണ്  മർദ്ദിച്ചത്.

മുഖത്ത് പരുക്കേറ്റ ഡ്രൈവർ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തി ചികിത്സ തേടി. പ്രതിയെ റാന്നി കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. ആറന്മുള പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജെ. അജയൻ, എസ് ഐ പി.വിനോദ്,  എസ്. മധു,. സിപിഒ സഞ്ജയൻ മുബാറക്ക്, ജി.കിരൺ  എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 12-10-2025 Samrudhi SM-24

1st Prize Rs.1,00,00,000/- MW 796935 (PAYYANNUR) Consolation Prize Rs.5,000/- MN 796935 MO 796935 MP 796935 MR 796935 MS 796935 MT 796935 MU 796935 MV 796935 MX 796935...

കൊടുംചൂട് : പാലക്കാട് ഓറഞ്ച് അലർട്ട്

പാലക്കാട് : പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ  ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത്. കൊല്ലം, തൃശൂർ ജില്ലകളിലെ ചില...
- Advertisment -

Most Popular

- Advertisement -