Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആവണിപ്പാടം :...

ആവണിപ്പാടം : ജില്ലാതല വിത ഉത്സവം നടന്നു

ആലപ്പുഴ : ജില്ല പഞ്ചായത്തിന്റെ ആവണിപ്പാടം കൃഷി പദ്ധതിയുടെ ജില്ലാതല വിത ഉത്സവ ഉദ്ഘാടനം ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ തീരുവിഴേശന്‍ കൃഷിക്കൂട്ടത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി നിര്‍വഹിച്ചു. ജില്ലയെ പച്ചക്കറി സ്വയം പര്യാപ്തമാക്കുക, വിഷരഹിത പച്ചക്കറി ഓണത്തിന് ലഭ്യമാക്കുക, പച്ചക്കറിയുടെ വില നിയന്ത്രിക്കുക, പൂകൃഷിയിലൂടെ ഓണം കളറാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആവണിപ്പാടം പദ്ധതി നടപ്പിലാക്കുന്നത്.

25 സെന്റ് മുതല്‍ ഒരു ഹെക്ടര്‍ വരെ സ്ഥലത്തു പച്ചക്കറി, പൂകൃഷി, വാഴ, കിഴങ്ങു വര്‍ഗങ്ങള്‍, ചെറു ധാന്യങ്ങള്‍, നിലക്കടല, മറ്റു കൃഷികള്‍ ചെയ്യുന്ന കര്‍ഷക, ജെ.എല്‍.ജി. ഗ്രൂപ്പുകള്‍ക്ക് 10,000 രൂപ മുതല്‍ 27,000 രൂപ വരെ സബ്‌സിഡി നല്‍കി പ്രോത്സാഹിപ്പിക്കുന്നതാണ് 10 ലക്ഷം അടങ്കല്‍തുകയുള്ള പദ്ധതി. തിരുവിഴേശന്‍ കൃഷിക്കൂട്ടം മൂന്ന് ഏക്കര്‍ പൂകൃഷിയും 14 ഏക്കര്‍ പച്ചക്കറി കൃഷിയുമാണ് ചെയ്യുന്നത്. ജ്യോതിഷ്, അനിലാല്‍ എന്നിവരുടെ കൃഷി കൂട്ടമാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ജില്ല പഞ്ചായത്തിലെ 23 ഡിവിഷനിലും പദ്ധതി നടത്താന്‍ അവസരം ഉണ്ട്. ഇതിനായി അതാതു കൃഷി ഭവനില്‍ ജൂലൈ 15-നു മുന്‍പായി ഗ്രൂപ്പുകള്‍ രജിസ്റ്റര്‍ ചെയ്യണം.

ചടങ്ങില്‍ ജില്ല പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു അധ്യക്ഷത വഹിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇറാനിൽ 1500ൽ ഏറെ ഇന്ത്യൻ വിദ്യാർഥികൾ : തിരിച്ചെത്തിക്കാൻ ശ്രമം

ടെഹ്‌റാൻ : ഇറാൻ– ഇസ്രയേൽ സംഘർഷം തുടരുന്നതിനിടെ ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടികളുമായി വിദേശകാര്യ മന്ത്രാലയം. നിലവിൽ 1500ൽ ഏറെ ഇന്ത്യൻ വിദ്യാർഥികളാണ് ഇറാനിലുള്ളത് .ഇവരിൽ ഭൂരിഭാഗവും ജമ്മു കശ്മീരിൽ...

Kerala Lotteries Results : 19-09-2024 Karunya Plus KN-539

1st Prize Rs.8,000,000/- PX 178754 (IDUKKI) Consolation Prize Rs.8,000/- PN 178754 PO 178754 PP 178754 PR 178754 PS 178754 PT 178754 PU 178754 PV 178754 PW 178754...
- Advertisment -

Most Popular

- Advertisement -