കോഴിക്കോട് : പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയ സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കൊട്ടൂളിക്കെതിരെ നടപടിയുമായി സിപിഎം. പ്രമോദിനെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽന്ന് മാറ്റുമെന്നും അന്വേഷണത്തിന് നാലംഗ കമ്മീഷനെ നിയമിച്ചതായും സിപിഎം അറിയിച്ചു.
സിപിഎം യുവ നേതാവ് പി.എസ്.സി. അംഗത്വം നൽകാനായി 60 ലക്ഷംരൂപ ആവശ്യപ്പെട്ടെന്നും 22 ലക്ഷം കൈപ്പറ്റിയെന്നുമാണ് പരാതി. ആരോഗ്യ മേഖലയിൽ നിന്നൊരാൾക്ക് പിഎസ്‌സി അംഗത്വം നൽകാമെന്നായിരുന്നു വാഗ്ദാനം.