Saturday, November 23, 2024
No menu items!

subscribe-youtube-channel

HomeNewsNationalഉന്നാവിൽ ടാങ്കർ...

ഉന്നാവിൽ ടാങ്കർ ലോറിയിൽ ബസ് ഇടിച്ചു കയറി : 18 മരണം

ലക്‌നൗ : ഉത്തർ പ്രദേശിലെ ഉന്നാവിൽ ടാങ്കർ ലോറിയിൽ ബസ് ഇടിച്ചു കയറി 18 മരണം.ഇന്ന് പുലർച്ചയോടെ ലക്നൗ– ആഗ്ര എക്സ്പ്രസ് പാതയിലായിരുന്നു അപകടം. ബിഹാറിലെ സിതാമർഹിയിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ഡബിൾ ഡെക്കർ ബസ്‌, ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ നിന്ന് പാലുമായി വന്ന ടാങ്കർ ലോറിയുടെ പിന്നിൽ ഇടിച്ചു കയറുകയായിരുന്നു. മരിച്ചവരിൽ മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമുൾപ്പെടുന്നു. അപകടത്തിൽ 19 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50 ,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്ലസ് വൺ സീറ്റ് പ്രതിസന്ധി : മലബാർ മേഖലയിൽ താത്കാലിക ബാച്ചുകൾ അനുവദിച്ചു

തിരുവനന്തപുരം : മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി സർക്കാർ താൽക്കാലിക ബാച്ചുകൾ അനുവദിച്ചു.മലപ്പുറത്ത് 120 ബാച്ചും കാസർകോട് 18 ബാച്ചുമാണ് അനുവദിച്ചത്.പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് അംഗീകരിച്ചാണ് കാസർകോട്,...

ശക്തമായ മഴക്ക് സാധ്യത : ഇന്ന് ഒൻപതു ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം:അടുത്ത ദിവസങ്ങളിലായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് .ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.തിങ്കളാഴ്ച വരെ പരക്കെ ഇടിമിന്നലോടു കൂടിയ വേനല്‍മഴ ലഭിക്കും. ഇന്ന് തിരുവനന്തപുരം,...
- Advertisment -

Most Popular

- Advertisement -