Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsAdoorറോഡിൽ തെറിച്ചു...

റോഡിൽ തെറിച്ചു വീണ സ്‌കൂട്ടർ യാത്രികനായ യുവാവ് മരിച്ചു.

അടൂർ: റോഡ് മുറിച്ചു കടന്നയാളെ ഇടിച്ച് റോഡിൽ തെറിച്ചു വീണ സ്‌കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. മണക്കാല തുവയൂർ വടക്ക് അന്തിച്ചിറ നിരവത്ത് മേലേതിൽ മരിയവില്ലയിൽ ഷിജുവിൻ്റേയും ടീനയുടേയും മകൻ അബിൻ ഷിജു(21)ണ് മരിച്ചത്. റോഡ് മുറിച്ചുകടന്ന തിരുവനന്തപുരം സ്വദേശി ദീപക് തമ്പിയ്ക്ക് നിസ്സാര പരിക്കേറ്റു.  ശനിയാഴ്ച രാത്രി 11.30-ന് അടൂർ ബൈപ്പാസിലായിരുന്നു അപകടം.

അടൂർ കരുവാറ്റ ഭാഗത്തു നിന്നും നെല്ലിമൂട്ടിൽപ്പടി ഭാഗത്തേക്ക് എബിൻ സ്‌കൂട്ടറിൽ വരുമ്പോൾ റോഡ് മുറിച്ചു കടന്നയാളെ ഇടിക്കുകയായിരുന്നു. തുടർന്ന് എബിൻ സ്കൂട്ടറിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണു. പരുക്കേറ്റ് റോഡിൽ കിടന്ന എബിനെ അതുവഴി വന്ന കാർ യാത്രികർ കൊട്ടാരക്കര ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. എബിൻ മൂന്നു മാസമായി അടൂർ കോപ് മാർട്ടിൽ ബില്ലിങ് സെക്ഷനിൽ ജോലി ചെയ്യുകയായിരുന്നു. സഹോദരൻ- അജിൻ ഷിജു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേരളത്തിലെ നെല്‍കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം: കേന്ദ്രമന്ത്രിമാരെ കണ്ട് രാജീവ് ചന്ദ്രശേഖര്‍

ന്യൂഡല്‍ഹി: നെല്‍കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര ഭക്ഷ്യ- പൊതുവിതരണ മന്ത്രി പ്രള്‍ഹാദ് ജോഷി, വാണിജ്യ -വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ്...

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ 26 ന് : ഒരുക്കങ്ങൾ പൂർത്തിയാകുന്നു

ആറന്മുള : പാർഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യയുടെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ. വിഭവങ്ങൾ തയ്യാറാക്കുന്നതിന് തുടക്കം കുറിച്ച് ക്ഷേത്രം മേൽശാന്തി ശ്രീകോവിലിൽ നിന്നും പകർന്ന ദീപം പളളിയോട സേവാ സംഘം പ്രസിഡൻ്റ് കെ.വി...
- Advertisment -

Most Popular

- Advertisement -