Wednesday, January 28, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകർണാടകയിലെ മണ്ണിടിച്ചിൽ...

കർണാടകയിലെ മണ്ണിടിച്ചിൽ : അർജുനുവേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കും

കോഴിക്കോട് : കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിൽ പുനരാരംഭിച്ചു.കനത്ത മഴയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു.എന്‍ഡിആര്‍എഫിന്‍റെയും ഫയര്‍ഫോഴ്സിന്‍റെയും 40 അംഗ സംഘമാണ് നിലവിൽ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. നാവിക സേനയുടെ എട്ട് അംഗ സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്.

കുന്നിടിഞ്ഞ ഭാഗത്തെ മണ്ണ് നീക്കിത്തുടങ്ങിയിട്ടുണ്ട്.അപകടമുണ്ടായത് വളരെ ദുഷ്കരമായ സ്ഥലത്താണെന്നും വളരെ പതുക്കെ മാത്രമേ മണ്ണ് മാറ്റി രക്ഷാപ്രവർത്തനം നടത്താൻ സാധിക്കുകയുള്ളൂവെന്നും അധികൃതർ അറിയിച്ചു.ഒരു ടാങ്കർ ലോറിയും ഒരു കാറും സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയെന്ന് എൻഡിആർഎഫ് അറിയിച്ചു.

മണ്ണിടിച്ചിലിൽ കുടുങ്ങിയത് അർജുനടക്കം 10 പേരെന്നാണ് വിവരം.ഇതിൽ 8 വയസ്സുള്ള കുട്ടിയടക്കം 7 പേരുടെ മൃതദേഹങ്ങൾ ഇതുവരെ സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വേമ്പനാട് കായലില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

ആലപ്പുഴ : ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഇന്റഗ്രേറ്റഡ് ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ് ഇൻ ഇൻലാൻഡ് അക്വാട്ടിക് ഇക്കോസിസ്റ്റം പ്രോജക്ട് 2024-25 പദ്ധതിയുടെ ഭാഗമായി മുഹമ്മ ഗ്രാമപഞ്ചായത്ത് നേതൃത്വത്തില്‍ വേമ്പനാട് കായലില്‍ മത്സ്യകുഞ്ഞുങ്ങളെ...

ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം ചെയ്ത് രാഷ്‌ട്രപതി

പ്രയാഗ്‌രാജ് : മഹാകുംഭമേളയിൽ ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം ചെയ്ത് രാഷ്‌ട്രപതി ദ്രൗപദി മുർമു.രാവിലെ പ്രയാഗ്‌രാജ് വിമാനത്താവളത്തിലെത്തിയ രാഷ്‌ട്രപതിയെ യോ​ഗി ആദിത്യനാഥും ​ഗവർണർ ആനന്ദിബെനും ചേർന്ന് സ്വീകരിച്ചു. ത്രിവേണീ സം​ഗമസ്ഥാനത്ത് പൂജ നടത്തിയ ശേഷമാണ്...
- Advertisment -

Most Popular

- Advertisement -