Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiഇടുക്കിയില്‍ വീടിന്‍റെ...

ഇടുക്കിയില്‍ വീടിന്‍റെ ജപ്തിക്കിടെ തീ കൊളുത്തി ആത്‌മഹത്യക്കു ശ്രമിച്ച വീട്ടമ്മ മരിച്ചു

ഇടുക്കി :ഇടുക്കിയില്‍ വീടിന്‍റെ ജപ്തിക്കിടെ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്‌മഹത്യക്കു ശ്രമിച്ച വീട്ടമ്മ മരിച്ചു.ആശാരികണ്ടം സ്വദേശി ദിലീപിന്റെ ഭാര്യ ഷീബ ആണ് മരിച്ചത്.കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.

സൗത്ത് ഇന്ത്യൻ ബാങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കാൻ സാധിക്കാതായതോടെയാണ് ഇവരുടെ വീട് ജപ്തി ചെയ്യാനുള്ള നടപടിയായത്. ജപ്തി നടപടിക്കിടെ ഇവര്‍ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.ഷീബയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നെടുങ്കണ്ടം എസ്ഐ ബിനോയ് ഏബ്രഹാം, വനിതാ സിവിൽ പൊലീസ് ഓഫിസർ ടി.അമ്പിളി എന്നിവർക്കു പൊള്ളലേറ്റിരുന്നു.അമ്പിളി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ബിനോയ്‌ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിദ്യാഭ്യാസം സാമൂഹിക വിമോചനത്തിന് : ഡോ. ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത

തിരുവല്ല : സാമൂഹിക  പ്രതിബന്ധതകൾ അനുഭവിക്കുന്ന സമൂഹത്തെ ഉയർത്തിക്കൊണ്ടു വരാൻ വിദ്യാഭ്യാസത്തിന് നിർണായക പങ്കുണ്ടെന്ന് ഡോ ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പോലിത്താ. സാധാരണ മനുഷ്യരോടൊപ്പം നീതി നിഷേധിക്കപ്പെട്ടവർക്കായി നിലകൊള്ളുന്ന മനോഭാവം വളർത്താൻ യുവത്വത്തിന്റെ...

കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് പ്രീമിയം ഏസി ബസിന്റെ  ഫ്ലാഗ് ഓഫ് കർമ്മം ഇന്ന്

തിരുവനന്തപുരം : കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് പ്രീമിയം ഏസി ബസിന്റെ  ഫ്ലാഗ് ഓഫ് കർമ്മം ഇന്നു (15) നടക്കും.  തിരുവനന്തപുരം ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് വൈകിട്ട് 3.30 ന് കേരള മുഖ്യമന്ത്രി പിണറായി...
- Advertisment -

Most Popular

- Advertisement -