Tuesday, March 18, 2025
No menu items!

subscribe-youtube-channel

HomeNewsസ്കൂൾ വിട്ടു...

സ്കൂൾ വിട്ടു മടങ്ങിയ 13 കാരിയെ ലൈംഗികതാല്പര്യത്തോടെ  സമീപിച്ചയാൾ പിടിയിൽ

റാന്നി : സ്കൂൾ വിട്ടു വീട്ടിലേക്ക് പോയ 13 കാരിയെ ലൈംഗികതാല്പര്യത്തോടെ സംസാരിച്ച് പിന്തുടർന്ന് ശല്യം ചെയ്തയാളെ റാന്നി പോലീസ് പിടികൂടി. പഴവങ്ങാടി കരികുളം ഉരുളേൽ വേങ്ങത്തടം വേങ്ങത്തടത്തിൽ വീട്ടിൽ വി .എ . മനോജ്‌ (39) ആണ് അറസ്റ്റിലായത്. ഇന്ന്  രണ്ടുമണിയോടെ വേങ്ങത്തടത്തുവച്ചാണ് സംഭവം.

സ്കൂൾ വിട്ട് വീട്ടിലേക്ക് നടന്നുപോയ കുട്ടിയെ ഇയാൾ കൈകാട്ടി വിളിച്ച് ആരുടെ മകളാണെന്നും മറ്റും ചോദിച്ചു. ഭയന്ന കുട്ടി വേഗം നടന്നപ്പോൾ വീണ്ടും വിളിക്കുകയും, അശ്ലീലം കലർന്ന വാക്പ്രയോഗം നടത്തുകയായിരുന്നു. ഏതാണ്ട് 300 മീറ്ററോളം കുട്ടിയെ പിന്തുടർന്ന് ഇയാൾ മോശമായ അശ്ലീലവാക്കുകൾ ആവർത്തിച്ചു. മാനസിക സമ്മർദ്ദത്തിലായ പെൺകുട്ടി വീട്ടിലെത്തി വിവരം  അറിയിച്ചതിനെ തുടർന്ന്, അമ്മ കുട്ടിയേയും കൂട്ടി  റാന്നി പോലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു.

ശിശു സൗഹൃദ ഇടത്തിൽ വച്ച് കുട്ടിയുടെ മൊഴി വനിതാ പോലീസ് രേഖപ്പെടുത്തി, പിന്നീട് കേസെടുക്കുകയായിരുന്നു. പ്രതിയെ വീടിനു സമീപത്തുനിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു കുറ്റം സമ്മതിച്ച ഇയാളെ  അറസ്റ്റ് ചെയ്തു.

കുട്ടിക്ക് കൗൺസിലിംഗ് ലഭ്യമാക്കുന്നതിനു റാന്നി പോലീസ് ശിശു ക്ഷേമസമിതിക്ക് റിപ്പോർട്ട്‌ നൽകി.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.പോലീസ് ഇൻസ്‌പെക്ടർ ജിബു  ജോൺ, എസ് ഐ മാനോജ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാസ്‌പോർട്ട് സേവാ പോർട്ടൽ ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് പ്രവർത്തിക്കില്ല

ന്യൂഡൽഹി : പാസ്‌പോർട്ട് സേവാ പോർട്ടൽ ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് പ്രവർത്തിക്കില്ല. ഇന്നുരാത്രി (ഓ​ഗസ്റ്റ് 29) എട്ട് മണി മുതൽ സെപ്റ്റംബർ രാവിലെ ആറ് മണി വരെ പോർട്ടൽ പ്രവർത്തിക്കില്ലെന്നാണ് അറിയിപ്പ്.സൈറ്റ്...

KERALA LOTTERY RESULT 30/03/2024: Karunya Lottery Result KR-647

1st Prize Rs.80,00,000/- KN 160502 (PALAKKAD) Consolation Prize Rs.8,000/- KO 160502 KP 160502 KR 160502 KS 160502 KT 160502 KU 160502 KV 160502 KW 160502 KX...
- Advertisment -

Most Popular

- Advertisement -