തിരുവനന്തപുരം : തിരുവനന്തപുരം കൊച്ചുവേളിയിലെ പ്ലാസ്റ്റിക് ഗോഡൗണിൽ വൻ തീപിടിത്തം.ഇന്‍ഡസ്ട്രിയല്‍ ഫാക്ടറിക്ക് അടുത്തുള്ള സൂര്യ പാക്‌സ് എന്ന പ്ലാസ്റ്റിക് ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്. അഗ്നിരക്ഷാസേനയുടെ 12 യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
പ്ലാസ്റ്റിക് ഗോഡൗണിൽ എത്തിച്ച് റീസൈക്കിൾ ചെയ്ത് വീണ്ടും പ്ലാസ്റ്റിക് ആക്കുന്ന സ്ഥാപനമാണ് .പുലർച്ചെ 3.30 ഓടെയാണ് തീപിടിത്തം ഉണ്ടായത് .ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.അപകടത്തില്‍ ആളപായമില്ല.