ആലപ്പുഴ : ഇത്തവണത്തെ ഓണം ബമ്പര്‍ ലോട്ടറി അടിച്ചത് തുറവൂര്‍ സ്വദേശിയ്ക്ക് .നെട്ടൂർ നിപ്പോൺ പെയിന്റ്സ് ജീവനക്കാരനായ തുറവൂർ സ്വദേശി ശരത് എസ്.നായർ ആണ് ഭാഗ്യവാൻ .ശരത് തുറവൂര്‍ തൈക്കാട്ടുശേരി എസ്ബിഐ ശാഖയില്‍ ടിക്കറ്റ് ഹാജരാക്കി .നെട്ടൂരിലെ ലോട്ടറി ഏജന്റ് എം.ടി.ലതീഷാണ് ടിക്കറ്റ് വിറ്റത്. തിരുവനന്തപുരം ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സീസിന്റെ വൈറ്റില ശാഖയില്‍ നിന്നാണ് ലതീഷ് ടിക്കറ്റ് വാങ്ങിയത്. ബംപര്‍ അടിച്ച നമ്പര്‍ ഉള്ള മറ്റ് സീരീസുകളിലെ ഒമ്പതു ടിക്കറ്റുകളും ലതീഷ് വഴിയാണു വിറ്റത്. ഇവയ്ക്ക് 5 ലക്ഷം രൂപവീതം സമാശ്വാസ സമ്മാനം ലഭിക്കും.






