തിരുവല്ല : കുറ്റൂർ മാമ്മൂട്ടിൽപ്പടി – ഏറ്റുകടവ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. ജനകീയ സംരക്ഷണ സമിതി കൺവീനർ രാജു വാണിയപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. മാമ്മൂട്ടിൽപ്പടി – ഏറ്റുകടവ് റോഡിൻ്റെ തുടക്ക ഭാഗത്തെ കൈയ്യേറ്റം ഒഴിപ്പിക്കണമെന്നും, റോഡിന് വീതി കുറവായതിനാൽ ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിക്കാത്തതിനാൽ റോഡ് പൂർവ്വ സ്ഥിതി പ്രാപിക്കുവാൻ റവന്യൂ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും കൂടി ചേർന്ന് നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
രവികുമാർ അധ്യക്ഷത വഹിച്ചു. സോബി പൊയ്പാട്ടിൽ, എലിയാസ് പൊയ്പാട്ടിൽ, ശാന്തി കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു. പ്രദേശവാസികളായ നൂറ് ഓളം പേർ യോഗത്തിൽ പങ്കെടുത്തു. കുറ്റൂർ പഞ്ചായത്ത് 12, 13 വാർഡുകളിലെ 200 ൽ പ്പരം ജനങ്ങളുടെ ഒപ്പുശേഖരണവും നടത്തി.