തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ഹെമറ്റോളജി വിഭാഗത്തിന്റെയും ഹീമോഫീലിയ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും സെൽഫ് ഹെൽപ്പ് ഗ്രൂപ്പ് പത്തനംതിട്ടയുടെയും സംയുക്തസഹകരണത്തിൽ ഹീമോഫീലിയ രോഗികൾക്കുള്ള സ്വാശ്രയ സംഘം രൂപീകരിച്ചു. സംഘത്തിന്റെ ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങിൽ കേരളാ ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി മാനേജറുമായ റവ.ഫാ. സിജോ പന്തപ്പള്ളിൽ അധ്യക്ഷത വഹിച്ചു.
ഹീമോഫീലിയ ഫെഡറേഷൻ ഓഫ് ഇന്ത്യ റീജിയണൽ കൗൺസിൽ ചെയർമാൻ ജിമ്മി മാനുവൽ , സെൽഫ് ഹെൽപ്പ് ഗ്രൂപ്പ് ഹീമോഫീലിയ പ്രസിഡൻറ് പ്രൊഫ . ഉണ്ണികൃഷ്ണൻ കെ , സെക്രട്ടറി ബ്രൂസ് വർഗീസ്, ബിലീവേഴ്സ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ ജോംസി ജോർജ് , ഹെമറ്റോളജി വിഭാഗം മേധാവി ഡോ ചെപ്സി സി ഫിലിപ്പ്, ഓർത്തോപ്പീഡിക്സ് വിഭാഗം മേധാവി ഡോ വിനു മാത്യു ചെറിയാൻ , പി.എം.ആർ വിഭാഗം മേധാവി ഡോ റോഷിൻ മേരി വർക്കി , പതോളജി വിഭാഗം അസ്സോസ്സിയേറ്റ് പ്രൊഫസർ ഡോ ബോണി അന്ന ജോർജ് , ആശുപത്രി അസിസ്റ്റൻറ് ഡയറക്ടറും ജനറൽ മെഡിസിൻ വിഭാഗം കൺസൾട്ടന്റുമായ ഡോ അനി തമ്പി എന്നിവർ പങ്കെടുത്തു
ഹെമറ്റോളജി വിഭാഗത്തോടൊപ്പം ഓർത്തേപ്പീഡിക്സ്, ഫിസിക്കൽ മെഡിസിൻ ആൻറ് റീഹാബിലിറ്റേഷൻ, പതോളജി വിഭാഗങ്ങൾ സഹകരിച്ച് ഹീമോഫീലിയ രോഗികൾക്ക് വേണ്ട ചികിത്സയും ബോധവത്കരണവും പുനരധിവാസവും നടത്തുക എന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. ഇതിലൂടെ രോഗികൾക്ക് ലഭിക്കുന്ന പരിചരണത്തിന്റെ ഗുണനിലവാരം ഉയർത്താൻ കഴിയുമെന്ന് ബിലീവേഴ്സ് ആശുപത്രി അധികൃതർ അറിയിച്ചു.