Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsപുഷ്പഗിരിയിൽ ഓട്ടിസം...

പുഷ്പഗിരിയിൽ ഓട്ടിസം സെൻസറി പാർക്ക്‌ തുറന്നു

തിരുവല്ല : പുഷ്പഗിരി പ്രതീക്ഷ ചൈൽഡ് ഡെവലപ്പ്മെന്റ് സെന്ററിൽ കുട്ടികൾക്കായി ഓസം സെൻസറി പാർക്ക്‌ തിരുവല്ല ഡി. വൈ. എസ്. പി  അഷാദ് എസ്. ഉത്ഘാടനം ചെയ്തു. അമേരിക്കയിലെ ഹൈസ്കൂൾ വിദ്യാർത്ഥി നെടുംകുന്നം സ്വദേശി ജയ്ഡൻ ജോഫി തന്റെ സ്കൗട്ട് പ്രോജക്ടിന്റെ ഭാഗമായി ഇത് ഏറ്റെടുക്കുകയും തിരുവല്ലയിൽ വന്ന് താമസിച്ച് പാർക്കിന്റെ നിർമാണം നടത്തുകയുമായിരുന്നു.

ഓട്ടീസം ബാധിതരായ കുട്ടികളുടെ സംവേദനശേഷിയും, കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി പ്രകൃതിയോടിണങ്ങി കളിക്കുവാനുള്ള പ്രത്യേക സജ്ജീകരണങ്ങളാണ് ഓസം പാർക്കിലുള്ളത്. ആനയുടെ വായിൽ നിന്ന് ഊർന്നിറങ്ങുന്ന സ്ലൈഡും, കയറിയിരിക്കാവുന്ന തവളയും , വെള്ളച്ചാട്ടവും പാർക്കിന്റെ സവിശേഷതകളാണന്ന് രൂപകല്പന നടത്തിയ പ്രതീക്ഷ സി. ഡി. സി മേധാവി ഡോ. മഞ്ജു ജോർജ് ഇലഞ്ഞിക്കൽ പറഞ്ഞു.

തിരുവല്ല അതിരൂപത വികാരി ജനറാൾ ഫാ. ഐസക് പറപ്പള്ളിൽ, പുഷ്പഗിരി ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി. ഇ. ഒ. ഫാ. ബിജു വർഗീസ് പയ്യമ്പള്ളിൽ, പുഷ്പഗിരി ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. അബ്രഹാം വർഗീസ്, പുഷ്പഗിരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. റീന തോമസ്, തിരുവല്ല നഗരസഭ വൈസ് ചെയർമാൻ  ജിജി വട്ടശ്ശേരിൽ, പ്രതീക്ഷ സി. ഡി.സി. സ്ഥാപക ഡയറക്ടർ ഫാ. മാത്യു പുനക്കുളം തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ജെയ്ഡൻ ജോഫിയെ ആദരിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 30-07-2024 Sthree Sakthi SS-426

1st Prize Rs.7,500,000/- (75 Lakhs) SP 285478 (CHITTUR) Consolation Prize Rs.8,000/- SN 285478 SO 285478 SR 285478 SS 285478 ST 285478 SU 285478 SV 285478 SW 285478 SX...

കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി  മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ മിന്നൽ പരിശോധന

കൊല്ലം: കൊട്ടാരക്കര ആയൂരിൽ  കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ മിന്നൽ പരിശോധന. കെഎസ്ആർടിസി ബസിൽ പ്ലാസ്റ്റിക് കുപ്പികൾ കൂട്ടിയിട്ടിരിക്കുന്നത് കണ്ട മന്ത്രി ബസിന്റെ പിന്നാലെ എത്തി...
- Advertisment -

Most Popular

- Advertisement -