Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsആലുവയിൽ ട്രെയിനിൽ...

ആലുവയിൽ ട്രെയിനിൽ നിന്നും വീണ് പരുക്കേറ്റ യുവാവ് മരിച്ചു

പത്തനംതിട്ട:ആലുവയിൽ ട്രെയിനിൽ നിന്നും ഇറങ്ങാൻ ശ്രമിക്കവേ വീണ് പരിക്കേറ്റ യുവാവ് മരിച്ചു.പത്തനംതിട്ട പടിഞ്ഞാറേക്കാട്ട് വീട്ടില്‍ സണ്ണിയുടെ മകന്‍ റോജി ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.തിരുവല്ലയിൽനിന്നും ചെന്നൈ സെൻട്രൽ ട്രെയിനിൽ ആലുവയിൽ എത്തിയ യുവാവ് പ്ലാറ്റ്‌ഫോമിൽ ഇറങ്ങാൻ ശ്രമിക്കുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.ട്രെയിനിന്‍റെ ചക്രങ്ങൾക്കിടയിലേക്ക് വീണ യുവാവിന്റെ കാലുകൾ അറ്റുപോയി.ഉടന്‍ ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.ഇന്ന് പുലര്‍ച്ചെയോടെയാണ് മരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചെങ്ങന്നൂര്‍ നഗരസഭയിലെ റോഡുകൾ ഉദ്ഘാടനം ചെയ്തു

ചെങ്ങന്നൂര്‍:  നഗരസഭയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വിവിധ പ്രവൃത്തികളുടെ ഉദ്ഘാടനം ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു. എം.എല്‍.എ ഫണ്ടും വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ പ്രകാരവും നിര്‍മ്മിച്ചിട്ടുള്ള ക്രിസ്ത്യന്‍ കോളേജ് റോഡ് (ചെങ്ങന്നൂര്‍ നഗരസഭ...

പി.ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന്

തൃശൂർ : അന്തരിച്ച ഗായകൻ പി.ജയചന്ദ്രന്റെ (80)സംസ്‌കാരം ഇന്ന് .രാവിലെ 10നു മൃതദേഹം പറവൂർ ചേന്ദമംഗലം പാലിയത്ത് എത്തിക്കും. പൊതുദർശനത്തിനു വച്ചശേഷം വൈകുന്നേരം 3:30 ന് ഔദ്യോഗിക ബഹുമതികളോടെ ആയിരിക്കും സംസ്‍കാരം നടക്കുക. ഇന്നലെ...
- Advertisment -

Most Popular

- Advertisement -