തിരുവനന്തപുരം : തിരുവനന്തപുരം കിഴക്കേകോട്ടയിൽ രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം.കേരള ബാങ്കിലെ ജീവനക്കാരനായ കൊല്ലം സ്വദേശി ഉല്ലാസ് (42) ആണ് മരിച്ചത്. കെ.എസ്.ആര്‍.ടി.സി.ബസിനും സ്വകാര്യബസിനും ഇടയില്‍ പെട്ട് ഞെരുങ്ങിയായിരുന്നു മരണം.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടാകുന്നത്. കിഴക്കേക്കോട്ടയിൽ എത്തിയ കെഎസ്ആർടിസി ബസിന്‍റെ മുൻഭാഗത്ത് നിൽക്കുകയായിരുന്നു ഉല്ലാസ്. ബസ് യൂടേൺ ഇടാനായി തിരിക്കുന്നന്നതിനിടെ പ്രൈവറ്റ് ബസ് കെഎസ്ആർടിസി ബസിന് മുന്നിലൂടെ വലത്തേക്ക് തിരിച്ചു. ഇതോടെ രണ്ട് ബസുകൾക്കിടയിൽ പെട്ട് യുവാവ് ഞെരുങ്ങുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.