Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsനിരണത്ത് പാടശേഖരത്തിലേക്ക് ...

നിരണത്ത് പാടശേഖരത്തിലേക്ക്  പോയ യുവാവ് വള്ളം മുങ്ങി മരിച്ചു

തിരുവല്ല :  നിരണത്ത് പാടശേഖരത്തിലേക്ക്  പോയ യുവാവ് വള്ളം മറിഞ്ഞ് മുങ്ങി മരിച്ചു. നിരണം സെൻട്രൽ കോട്ടയ്ക്കച്ചിറയിൽ വീട്ടിൽ രാജേഷ് ( അബു , 45 ) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചേ കാലോടെ മുട്ടുങ്കേരി പാലത്തിന് സമീപത്തെ പാടശേഖരത്തിൽ ആയിരുന്നു സംഭവം. പാടശേഖരത്തിന് മധ്യത്തിലേക്ക് വെള്ളത്തിൽ പോകവേ ഒഴുക്കിൽപ്പെട്ട് വെള്ളം മറിയുകയായിരുന്നു.

നീന്തൽ വശം ഇല്ലാതിരുന്ന രാജേഷ് വെള്ളത്തിൽ മുങ്ങിത്താഴന്നു. സംഭവം കണ്ട അടുത്ത ബന്ധു ബഹളം വച്ചതോടെ ഓടിയെത്തിയ സമീപവാസികൾ ചേർന്ന് രാജേഷിനെ മുങ്ങിയെടുക്കുകയായിരുന്നു. തുടർന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: സജിത, മക്കൾ: അഖിൽ, രജനി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാന ബജറ്റ് : തിരുവല്ല മണ്ഡലത്തിൽ 152. 77 കോടി രൂപയുടെ പദ്ധതികൾ

തിരുവല്ല: 2025-26 സംസ്ഥാന ബജറ്റിൽ തിരുവല്ല മണ്ഡലത്തിൽ 152.77 കോടി രൂപയുടെ പദ്ധതികൾ. ഉപദേശിക്കടവ്- തിക്കപ്പുഴ റോഡ് വീതി കൂട്ടി നടപ്പാതയും ജലനിർഗ്ഗമനമാർഗ്ഗവും നിർമ്മാണം 10 കോടി, കുന്നന്താനം- അമ്പലംപടി- പ്ലാച്ചിറ പടി-...

വേനല്‍ ചൂട് കൂടുന്നു; തിരഞ്ഞെടുപ്പ് പ്രചാരണവേളകളില്‍ ജാഗ്രത പുലര്‍ത്തണം

ആലപ്പുഴ: വേനല്‍ കനക്കുന്ന സാഹചര്യത്തില്‍ പൊതു യോഗങ്ങള്‍, പ്രചാരണ പ്രര്‍ത്തനങ്ങള്‍, മറ്റ് പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുമ്പോള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അന്തരീക്ഷ താപം ക്രമാതീതമായി വര്‍ദ്ധിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കെതിരെ...
- Advertisment -

Most Popular

- Advertisement -