Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeSpiritualശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആടി പെരുന്തിരമൃതുപൂജ 18 ന്

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആടി കളഭത്തോടനുബന്ധിച്ചുളള ആടി പെരുന്തിരമൃതുപൂജ 18 ന് ക്ഷേത്ര തന്ത്രി തരണ നല്ലൂർ സതീശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും . അന്നേ ദിവസം ഭഗവാന് കലശാഭിഷേകങ്ങളും, നെയ്യ് അഭിഷേകവും, തേൻ അഭിഷേകവും ഉണ്ടായിരിക്കുന്നതാണ്.

അഭിഷേകം ചെയ്യുന്ന തേൻ, നെയ്യ് എന്നീ പ്രസാദങ്ങൾ ഭക്തജനങ്ങൾക്ക്
ക്ഷേത്രത്തിന്റെ നാലു നടകളിലുമുളള കൗണ്ടറുകൾ വഴി ശീട്ടാക്കി വാങ്ങാവുന്നതാണ്.പുലർച്ചെ നിർമ്മാല്യദർശനം കഴിഞ്ഞ് രാവിലെ 06.30 മുതൽ 07.00 മണി വരെയും ശേഷം രാവിലെ 10.00 മണി മുതൽ 11.00 വരെ മാത്രമേ ഭക്തജനങ്ങൾക്ക് ദർശനം ഉണ്ടാകു.

വൈകിട്ട് 4.30 മുതൽ 6 മണി വരെ ദർശനവും തുടർന്ന് തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ ശ്രീഭൂതബലിയും 8.30 മണിയോടു കൂടി ശ്രീബലി എഴുന്നളളിപ്പും ഉണ്ടായിരിക്കും. ശീവേലിക്ക് ശേഷം ദർശനം ഉണ്ടായിരിക്കുന്നതല്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഭീകരത, മതഭ്രാന്ത്, തുടര്‍ച്ചയായ കടം വാങ്ങല്‍ ; ഐക്യരാഷ്‌ട്രസഭയിൽ പാകിസ്താനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ

ന്യൂയോർക് : ഐക്യരാഷ്‌ട്രസഭയിൽ പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. മതഭ്രാന്തും ഭീകരതയും കൊണ്ട് നിറഞ്ഞതും ഐഎംഎഫിൽ നിന്ന് സ്ഥിരമായി കടം വാങ്ങുന്ന രാജ്യവുമാണ് പാകിസ്ഥാനെന്ന് ഇന്ത്യയുടെ യുന്‍ അംബാസഡര്‍ പാര്‍വഥനേനി ഹരിഷ് കുറ്റപ്പെടുത്തി....

വോട്ടർ പട്ടികയിൽ മൂന്നു ലക്ഷത്തിലധികം യുവ സമ്മതിദായകർ കൂടി

തിരുവനന്തപുരം : സംസ്ഥാനത്തു ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ വലിയ വർദ്ധനവ്. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച 2023 ഒക്ടോബർ 27ന് ശേഷം 3,11,805 വോട്ടർമാരാണ് പുതുതായി ചേർന്നത്.മാർച്ച്...
- Advertisment -

Most Popular

- Advertisement -