റാന്നി : അത്തിക്കയത്ത് സ്കൂട്ടറും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നിന്ന് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. അത്തിക്കയം ജംഗ്ഷന് സമീപം ഇന്ന് ഉച്ചയ്ക്ക് ആണ് അപകടം നടന്നത്. പെരുനാട് കെഎസ്ഇബി ഓഫീസിലെ ഓവർസീയർ രാജേന്ദ്രൻ സഞ്ചരിച്ച സ്കൂട്ടർ ആണ് അപകടത്തിൽപെട്ടത്.
സ്കൂട്ടർ നിയന്ത്രണം വിട്ട് പെരുനാട് – കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന ബസിനടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സ്കൂട്ടർ ബസിൽ ഇടിയ്ക്കുന്നതിന് മുമ്പ് എടുത്തു ചാടിയതിനാൽ അധികം പരുക്കേൽക്കാതെ രക്ഷപ്പെട്ടത്. സ്കൂട്ടർ പൂർണമായും ബസിനടിയിൽ പെട്ടു. വീഴ്ചയിൽ രാജേന്ദ്രൻ്റെ കാൽമുട്ടുകൾക്കും കൈയ്ക്കും പരുക്കേറ്റു.
ജോലി സംബന്ധമായ ആവശ്യം കഴിഞ്ഞ് നാറാണം മൂഴിയിൽ നിന്ന് പെരുനാട്ടിലേക്ക് വരും വഴിയാണ് അപകടമുണ്ടായത്. രാജേന്ദ്രൻ പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിൽസ തേടി