കോഴിക്കോട് : പരസ്യ വീഡിയോ ചിത്രീകരണത്തിനിടെ കാറിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.അപകടമുണ്ടാക്കിയ ബെൻസ് കാർ ഓടിച്ചിരുന്ന മഞ്ചേരി സ്വദേശി സാബിദ് റഹ്മാനെയാണ് അറസ്റ്റ് ചെയ്തത്. അശ്രദ്ധമായി വാഹനമോടിക്കുക, മനഃപൂര്‍വ്വമല്ലാത്ത നരഹത്യ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ചൊവ്വാഴ്ച്ച ബീച്ച് റോഡിൽ പ്രൊമോഷണൽ വീഡിയോ എടുക്കുന്നതിനിടെയാണ് വടകര കടമേരി തച്ചിലേരി താഴെകുനി സുരേഷിന്റെയും ബിന്ദുവിന്റെയും മകൻ ആൽവിൻ (20) മരിച്ചത്.വാഹനങ്ങള്‍ ഓടിച്ച സാബിത്തിന്റേയും റയീസിന്റേയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് എം.വി.ഡി. അറിയിച്ചു.