കോന്നി : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന ഹൈവേയിൽ കൂടൽ നെടുമൺകാവിൽ അപകടം. 6 പേർക്ക് പരുക്ക്
പിക്കപ്പ് വാനിന് പിന്നിൽ കാറിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 6.30 നായിരുന്നു അപകടം. കാർ ഡ്രൈവർ ഉൾപ്പെടെ കാറിൽ ഉണ്ടായിരുന്ന 6 പേർക്കാണ് പരുക്കേറ്റത്. ഇവരെ കോന്നി, പുനലൂർ എന്നിവിടങ്ങളിലെ ആശുപതികളിൽ പ്രവേശിപ്പിച്ചു. കാർ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.
നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് തിരികെ വന്ന പുനലൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.