കൊച്ചി : പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു മരണം. അഞ്ചു പേർക്ക് പരിക്ക് .രാവിലെ ആറ് മണിയോടെയാണ് സംഭവം.മലയാറ്റൂര്‍ സ്വദേശി സദന്‍ (55) ആണ് മരിച്ചത്.പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ് .
മുവാറ്റുപുഴ ഭാഗത്തുനിന്നു നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോയ കാറാണ് നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ഓട്ടോറിക്ഷയിലും കാറിലും ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തകർന്ന വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്.