മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് ഇന്ന് 64-ാം ജന്മദിനം. അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേരുകയാണ് ലോകമെമ്പാടുമുള്ള മലയാളികളും മലയാള സിനിമ ലോകവും.
1960 മേയ് 21-ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും പുത്രനായി ജനിച്ച മോഹൻലാൽ ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനാണ്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലനിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ മോഹൻലാലിന്റെ സിനിമാജീവിതം നാല് പതിറ്റാണ്ടുകള്‍ പിന്നിട്ടു .മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും മോഹൻലാൽ നിറഞ്ഞാടി.
രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി .2001-ൽ പത്മശ്രീ പുരസ്കാരവും 2019 ൽ പത്മഭൂഷൺ ബഹുമതിയും ലഭിച്ചു .2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി നൽകി.മലയാളത്തിന്റെ പകരക്കാരനില്ലാത്ത മഹാനടന്റെ എമ്പുരാനും സംവിധായകനായുള്ള ബറോസിനുമൊക്കെയായി പ്രേക്ഷകർ കാത്തിരിക്കുകയാണ്.