Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsKochiനടിയെ ആക്രമിച്ച...

നടിയെ ആക്രമിച്ച കേസ് : ആറ് പ്രതികൾക്കും 20 വർഷം തടവ്

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ ആറ് പ്രതികൾക്കും 20 വർഷം കഠിന തടവ് .50,000 രൂപ പിഴയും ഒടുക്കണം .പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷംകൂടി തടവു ശിക്ഷ അനുഭവിക്കണം.പിഴ തുകയിൽ നിന്ന് അതിജീവിതക്ക് 5 ലക്ഷം രൂപ നൽകണം. ഒന്നാം പ്രതി പൾസർ സുനിക്ക് ഐടി ആക്ട് അനുസരിച്ച് 5 വർഷത്തെ തടവ് ശിക്ഷയും ലഭിച്ചു. എന്നാൽ എല്ലാ ശിക്ഷയും കൂടി ഒരുമിച്ച് അനുഭവിച്ചാൽ മതി. കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പൾസർ സുനി, മാർട്ടിൻ ആന്റണി, ബി മണികണ്ഠൻ, വി പി വിജീഷ്, എച്ച് സലീം, പ്രദീപ് എന്നിവർക്കാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ശിക്ഷ വിധിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തെലുങ്കർക്കെതിരെ നടത്തിയ അപകീർത്തി പരാമർശം : നടി കസ്തുരി അറസ്റ്റിൽ

ഹെെദരബാദ് : തമിഴ്നാട്ടിൽ താമസിക്കുന്ന തെലുങ്കർക്കെതിരെ നടത്തിയ അപകീർത്തി പരാമർശത്തിൽ നടി കസ്‌തൂരി അറസ്റ്റിൽ. കച്ചിബൗളിയിൽ ഒരു സിനിമാ നിർമാതാവിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു കസ്തൂരി.നടിയുടെ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹെെക്കോടതി തള്ളിയതിനെത്തുടർന്നാണ്...

ബിഎസ്എന്‍എല്‍ സമ്പൂര്‍ണ 4ജി സേവനത്തിലേക്ക്

ന്യൂഡൽഹി: അതിവേഗ ഇന്റര്‍നെറ്റ് ശൃംഖല സജ്ജമാക്കുന്നതിന്റെ ഭാഗമായി ബിഎസ്എന്‍എല്‍ സംസ്ഥാനത്ത് 4ജിയിലേക്കു മാറുന്നു. ഡിസംബറില്‍ 5ജി സേവനം തുടങ്ങുമെന്ന് കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ആര്‍. സജികുമാര്‍  അറിയിച്ചു. നെറ്റ് വർക്ക്...
- Advertisment -

Most Popular

- Advertisement -