Tuesday, November 4, 2025
No menu items!

subscribe-youtube-channel

HomeNewsKochiവാഹനങ്ങളിലെ എയർ...

വാഹനങ്ങളിലെ എയർ ഹോൺ പരിശോധന ശക്തമാക്കി: ഈ മാസം 19 വരെ തുടരും

കൊച്ചി : വാഹനങ്ങളിലെ അനധികൃത എയർ ഹോണുകൾ കണ്ടെത്താൻ സംസ്ഥാന വ്യാപക പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്. പരിശോധന ഈ മാസം 19 വരെ തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഗതാഗത മന്ത്രിയുടെ നിർദേശ പ്രകാരം നടക്കുന്ന പരിശോധനയിൽ സംസ്ഥാന വ്യാപകമായി 390 ബസുകളാണ് പിടികൂടിയത്.  

എറണാകുളം മേഖലയിൽ മാത്രം 122 ബസുകൾ പിടികൂടി. പിടിച്ചെടുത്ത എയർ ഹോണുകൾ നശിപ്പിക്കാനാണ് തീരുമാനം. കോതമംഗലത്തെ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനൽ ഉദ്ഘാടനത്തിനിടെ അമിത വേഗത്തിൽ ഹോൺ മുഴക്കി എത്തിയ ബസിനെ മന്ത്രി കെ.ബി ഗണേഷ് കുമാർ പിടികൂടിയിരുന്നു. പിന്നാലെയാണ് സംസ്ഥാനമാകെ എയര്‍ ഹോൺ വിരുദ്ധ സ്പെഷ്യൽ ഡ്രൈവ് നടത്താൻ മന്ത്രി നിർദേശം നൽകിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദേശീയ ഡെങ്കിപ്പനി ദിനാചരണം: ഹോട്ട്സ്പ്പോട്ട് ശുചീകരണം ഊർജിതമാക്കും- ജില്ല കളക്ടർ

ആലപ്പുഴ: ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിൻ്റെയും അനുബന്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം ജില്ല കളക്ടർ അലക്സ് വർഗീസ് നിർവഹിച്ചു. ജില്ലയിൽ മഴക്കാലപൂർവ്വ ശുചീകരണ രോഗപ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങൾ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഊർജിതമായി നടത്തിവരുന്നതായി...

കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് പ്രീമിയം ഏസി ബസിന്റെ  ഫ്ലാഗ് ഓഫ് കർമ്മം ഇന്ന്

തിരുവനന്തപുരം : കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് പ്രീമിയം ഏസി ബസിന്റെ  ഫ്ലാഗ് ഓഫ് കർമ്മം ഇന്നു (15) നടക്കും.  തിരുവനന്തപുരം ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് വൈകിട്ട് 3.30 ന് കേരള മുഖ്യമന്ത്രി പിണറായി...
- Advertisment -

Most Popular

- Advertisement -