മോസ്കോ : റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നതിനെതിരെ യുഎസ് പ്രസിഡന്റ് ട്രംപിന്റെ തീരുവ ഭീഷണിക്കിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മോസ്കോയിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം. റഷ്യൻ പ്രതിരോധ മന്ത്രിയുമായും മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥരുമായും അദ്ദേഹം ചർച്ച നടത്തും. മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരമാണ് ഡോവലിന്റെ സന്ദർശം. എസ്-400 മിസൈൽ പ്രതിരോധ സംവിധാനമായിരിക്കും പ്രധാന ചർച്ച വിഷയം. വിദേശകാര്യമന്ത്രി എസ്.ജയശങ്കറും ഈ മാസം റഷ്യ സന്ദർശിച്ചേക്കും.