Tuesday, April 15, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ നഗരസഭ...

ആലപ്പുഴ നഗരസഭ ഓഫീസ് ശതാബ്ദി മന്ദിരത്തിൽ പ്രവർത്തനം ആരംഭിച്ചു

ആലപ്പുഴ : നഗരസഭ ഓഫീസ് പുതിയ ശതാബ്ദി സ്മാരക മന്ദിരത്തിൽ പ്രവർത്തനം ആരംഭിച്ചു. നഗരസഭ അധ്യക്ഷ കെ കെ ജയമ്മ പൂന്തോപ്പ് വാർഡ് സ്വദേശി ജെയിംസ് നാലുകണ്ടത്തിലിന് കെട്ടിട നികുതി രസീത് നൽകികൊണ്ട് പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു.

45,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ അഞ്ച് നിലകളിലായാണ് പുതിയ ഓഫീസ് ഒരുക്കിയിരിക്കുന്നത്. നഗരസഭയുടെ മുഴുവൻ പ്രവർത്തനങ്ങളും ഇവിടേക്ക് മാറ്റിയിട്ടുണ്ട്. പൊതുജനങ്ങളുമായി ഏറ്റവുമധികം ബന്ധപ്പെട്ട റവന്യൂ സേവനങ്ങളായ ജനസേവ കേന്ദ്രം, ജനന, മരണ, വിവാഹ രജിസ്ട്രേഷൻ കേന്ദ്രം, റവന്യൂ സെക്ഷൻ, ക്യാഷ് കൗണ്ടർ, ക്ഷേമപെൻഷൻ ഓഫീസ്, പരാതി പരിഹാര കിയോസ്ക്, പിഎംഎവൈ ഓഫീസ് എന്നിവ താഴത്തെ നിലയിലാണുള്ളത്.

നഗരസഭ അധ്യക്ഷ, ഉപാധ്യക്ഷൻ, സ്ഥിരംസമിതി അധ്യക്ഷർ, സെക്രട്ടറി, ജനറൽ, അക്കൗണ്ട്സ്, ഓഡിറ്റ് വിഭാഗങ്ങൾ ഒന്നാം നിലയിൽ പ്രവർത്തിക്കും. രണ്ടാം നിലയിൽ മുൻസിപ്പൽ എഞ്ചിനീയർ, എഞ്ചിനീയറിങ് വിഭാഗം, ടൗൺ പ്ലാനിങ് വിഭാഗം, മിനി കോൺഫറൻസ് ഹാൾ, യോഗം ചേരുന്നതിനുള്ള മുറി, അയ്യങ്കാളി തൊഴിലുറപ്പ് ഓഫീസ് എന്നിവയാണ് സജ്ജീകരിച്ചിട്ടുള്ളത്.

മൂന്നാം നിലയിൽ കൗൺസിലർമാർ, സിഡിഎസ് ഓഫീസുകൾ, റെക്കോർഡ് മുറി, സ്റ്റോർ മുറി, അമൃത് വിഭാഗം, എൻയുഎൽഎം ഓഫീസുകളും നാലാം നിലയിൽ കൗൺസിൽ ഹാളും, ഹെൽത്ത് വിഭാഗത്തിന്റെ ഓഫീസുമാണ് പ്രവർത്തിക്കുക. മുകളിലേക്ക് കയറുന്നതിന് രണ്ട് ലിഫ്റ്റ് സംവിധാനങ്ങളാണുള്ളത്. ഭിന്നശേഷിക്കാർക്കും പ്രായമായവർക്കുമായി റാംപ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇവർക്ക് നഗരസഭ അധ്യക്ഷയെ സന്ദർശിക്കുന്നതിന് താഴത്തെ നിലയിൽതന്നെ സൗകര്യം ഒരുക്കും.

എല്ലാ നിലകളിലും ശുചിമുറി, വിശ്രമമുറി എന്നിവ ലഭ്യമാണ്. രണ്ട് കവാടങ്ങളിലൂടെയാണ് നഗരസഭയിലേക്കുള്ള പ്രവേശനം. വിശാലമായ പാർക്കിംഗ് സൗകര്യം, ഡ്രൈവർമാർക്കായി പ്രത്യേക മുറി എന്നിവയും ഒരുക്കിയിട്ടുണ്ട്. 2016-17 കാലയളവിലാണ് ശതാബ്ദി മന്ദിരം നിർമ്മാണം ആരംഭിച്ചത്. 15 കോടിയിലധികമാണ് നിർമ്മാണ ചെലവ്.  പഴയ നഗരസഭ കെട്ടിടം പൈതൃക അതിഥി മന്ദിരമാക്കിമാറ്റാനുള്ള നടപടികളും നഗരസഭ സ്വീകരിക്കും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പട്ട  ബിജു മാത്യുവിന്റെ സംസ്കാരം ഇന്ന്

പത്തനംതിട്ട : തുലാപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പട്ട ഓട്ടോ ഡ്രൈവർ പുളിയൻകുന്ന് പിആർസി മലയിൽ കുടിലിൽ വീട്ടിൽ ബിജു മാത്യുവിന്റെ സംസ്കാരം ഇന്ന് (ബുധൻ) നടക്കും. ഉച്ചയ്ക്ക് 12 ന് തുലാപ്പള്ളി സെന്റ്...

വിവാഹ രജിസ്‌ട്രേഷനായി വിവാഹപൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കണം: അഡ്വ. പി. സതീദേവി

ആലപ്പുഴ : വിവാഹത്തിനു മുമ്പ് വധൂവരന്‍മാര്‍ക്ക് വിവാഹപൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കണമെന്ന് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. വിവാഹം രജിസ്റ്റര്‍ ചെയ്യാനായി വിവാഹപൂര്‍വ കൗണ്‍സിലിംഗ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്നുള്ള ശുപാര്‍ശ...
- Advertisment -

Most Popular

- Advertisement -