Saturday, March 28, 2026
No menu items!

subscribe-youtube-channel

HomeNewsNationalഅമരാവതി ആന്ധ്ര...

അമരാവതി ആന്ധ്ര പ്രദേശിന്‍റെ ഏക തലസ്ഥാനം: പ്രമേയം അവതരിപ്പിച്ചു

വിശാഖപട്ടണം: അമരാവതി ആന്ധ്ര പ്രദേശിന്‍റെ ഏക തലസ്ഥാനമെന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. 2014ലെ ആന്ധ്ര വിഭജന നിയമം ഭേദഗതി ചെയ്യണമെന്നാണ് ആവശ്യം. ബില്ല് പാസാക്കി കേന്ദ്രത്തിന് അയക്കും. പാർലമെന്‍റ് അംഗീകാരം ലഭിക്കുന്നതോടെ അമരാവതി തലസ്ഥാനം ആകും.

കേന്ദ്ര സർക്കാരിന് ഇന്നു തന്നെ പ്രമേയം അയക്കുമെന്ന് തെലുങ്കുദേശം പാർട്ടി (ടിഡിപി) ജനറൽ സെക്രട്ടറിയും മാനവ വിഭവശേഷി വികസന മന്ത്രിയുമായ നാര ലോകേഷ് പറഞ്ഞു. ഏപ്രിൽ 1 ന് കേന്ദ്ര മന്ത്രിസഭ ഭേദഗതി പരിഗണിക്കുമെന്നും തുടർന്ന് ഏപ്രിൽ 2 ന് പാർലമെന്‍റിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

തലസ്ഥാന പ്രശ്നവുമായി ബന്ധപ്പെട്ട വർഷങ്ങളുടെ രാഷ്ട്രീയ അനിശ്ചിതത്വത്തിനും കേസുകൾക്കും ശേഷമാണ് അമരാവതി ഒറ്റ തലസ്ഥാനമാകുന്നത്. ആന്ധ്രാപ്രദേശിന്റെ ദീർഘകാല താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള നടപടിയാണിതെന്നും പൂർണ്ണ പിന്തുണ വേണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും ലിഫ്റ്റ് പണിമുടക്കി : രോഗിയും ഡോക്ടറും കുടുങ്ങി

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും ലിഫ്റ്റ് പണിമുടക്കി.സ്ട്രക്ച്ചറിലായിരുന്ന രോഗിയും ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറും ലിഫ്റ്റിൽ കുടുങ്ങി. അത്യാഹിത വിഭാഗത്തിൽ നിന്നും സി.ടി. സ്കാനിലേക്കുള്ള ലിഫ്റ്റിലാണ് ഇരുവരും കുടുങ്ങിയത്.ലിഫ്റ്റ് ഉളളിൽ നിന്നും...

റെയില്‍വേ ഗേറ്റ് തുറക്കുന്നത് നീട്ടി

ആലപ്പുഴ: അറ്റകുറ്റപണികള്‍ക്കായി മേയ് 28 മുതൽ  അടച്ചിട്ട മാരാരിക്കുളം- ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള  ലെവല്‍ ക്രോസ് നമ്പര്‍ 63 (ഐസ് ഫാക്ടറി ഗേറ്റ്) തുറക്കുന്നത്  ജൂൺ നാല് വൈകിട്ട് ആറ്  വരെ നീട്ടിയതായി  ...
- Advertisment -

Most Popular

- Advertisement -