ന്യൂഡൽഹി : മാവോയിസ്റ്റുകളുമായി വെടിനിർത്തലിനില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ.ആയുധം ഉപേക്ഷിച്ച് കീഴടങ്ങുന്നവരെ വെടിവെക്കില്ലെന്നും പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉറപ്പാക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു .സമാധാനം ആഗ്രഹിക്കുന്നുവെങ്കില്‍ കീഴടങ്ങണം. വെടിനിര്‍ത്തലുണ്ടാകില്ല. കീഴടങ്ങുന്നവരെ പൊലീസ് വെടിവെക്കില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ചർച്ചയ്‌ക്ക് തയ്യാറാണെന്നും വെടിനിർത്തൽ നടപ്പാക്കണമെന്ന സിപിഐ മാവോയിസ്റ്റ് സംഘടനയുടെ ആവശ്യത്തെ തള്ളിയാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത് .2026 മാർച്ചിൽ രാജ്യം മാവോയിസ്ററ് മുക്തമായി പ്രഖ്യാപിക്കുമെന്ന് അമിത് ഷാ നേരത്തെ പ്രഖ്യാപിച്ചിരുന്നു .ഈ വർഷം ഇതുവരെ 252 മാവോയിസ്റ്റുകളെയാണ് വധിച്ചത്.






