ഹൈദരാബാദ് : നിയമസഭാ തിരഞ്ഞെടുപ്പു നടന്ന ആന്ധ്രപ്രദേശിൽ ചന്ദ്രബാബു നായിഡു നയിക്കുന്ന ടിഡിപിയുടെ നേതൃത്വത്തിൽ എൻഡിഎ മുന്നണി അധികാരത്തിലേക്ക്. ആകെയുള്ള 175 സീറ്റുകളിൽ 149 സീറ്റുകളിൽ എൻഡിഎ സഖ്യമാണ് മുന്നിൽ.125 സീറ്റുകളിൽ ടിഡിപിയും 17 സീറ്റുകളിൽ ജനസേനയും ഏഴിടത്ത് ബിജെപിയും ലീഡ് ചെയ്യുന്നു. 20 സീറ്റുകളിൽ ആണ് വൈഎസ്ആർ കോൺഗ്രസിന് ലീഡുള്ളത്.