Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeHealthആന്റിബയോട്ടിക്കുകൾ നീല...

ആന്റിബയോട്ടിക്കുകൾ നീല കവറിൽ നൽകണം : മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : സംസ്ഥാനത്ത് ആന്റിബയോട്ടിക്കുകൾ തിരിച്ചറിയാനായി ഇനി മുതൽ നീല നിറത്തിലുള്ള പ്രത്യേക കവറുകളിൽ നൽകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡ്രഗ്സ് കൺട്രോൾ വകുപ്പ് ആദ്യഘട്ടമായി 50,000 നീല കവറുകൾ തയ്യാറാക്കി സംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽ സ്റ്റോറുകൾക്ക് നൽകുന്നതാണ്. പിന്നീട് അതേ മാതൃകയിൽ അതത് മെഡിക്കൽ സ്റ്റോറുകൾ കവറുകൾ തയ്യാറാക്കി അതിൽ ആന്റിബയോട്ടിക് നൽകേണ്ടതാണ്.

സർക്കാർ തലത്തിലെ ഫാർമസികൾക്കും ഇതേ പോലെ നീല കവറുകൾ നൽകുന്നതാണ്. അവരും നീല കവർ തയ്യാറാക്കി അതിൽ ആന്റിബയോട്ടിക് നൽകേണ്ടതാണ്. മരുന്നുകൾ കഴിക്കേണ്ട വിധത്തിന് പുറമേ നീല കവറിൽ അവബോധ സന്ദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഘട്ടം ഘട്ടമായാണ് ഇത് നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

റേജ് ഓൺ ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് (Rage on Antimicrobial Resistance – ROAR) എന്ന പേരിൽ ഡ്രഗ്സ് കൺട്രോൾ വകുപ്പ് പ്രവർത്തനങ്ങൾ ശക്തമാക്കി. ലോഗോ പ്രകാശനവും പോസ്റ്റർ പ്രകാശനവും മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, ഡ്രഗ്സ് കൺട്രോളർ ഡോ. സുജിത് കുമാർ, ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ സാജു ജോൺ, അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ ഷാജി എം വർഗീസ് എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊല്ലം – എറണാകുളം  മെമു ട്രെയിൻ സർവീസ് ആരംഭിച്ചു

തിരുവല്ല : യാത്രക്കാരുടെ തിരക്ക് പരിഗണിച്ച്  റെയിൽവെയുടെ കൊല്ലം - എറണാകുളം സ്പെഷൽ മെമു ട്രെയിൻ സര്‍വീസിന്  തുടങ്ങി. കോട്ടയം വഴിയാണ് എട്ടു കോച്ചുകളുള്ള മെമു സർവീസ് നടത്തുക. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച്‌...

Kerala Lotteries Results : 10-10-2024 Karunya Plus KN-542

1st Prize Rs.8,000,000/- PL 937679 (VAIKKOM) Consolation Prize Rs.8,000/- PA 937679 PB 937679 PC 937679 PD 937679 PE 937679 PF 937679 PG 937679 PH 937679 PJ 937679...
- Advertisment -

Most Popular

- Advertisement -