Saturday, March 28, 2026
No menu items!

subscribe-youtube-channel

HomeNewsനിയമസഭ തിരഞ്ഞെടുപ്പ്...

നിയമസഭ തിരഞ്ഞെടുപ്പ് : ബിജെപി സ്ഥാനാര്‍ഥി ആദ്യ ഘട്ട പട്ടിക പൂർത്തിയായി

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സ്ഥാനാര്‍ഥി ആദ്യ ഘട്ട പട്ടിക പൂർത്തിയായി. പട്ടിക കേന്ദ്ര ഘടകത്തിന് കൈമാറി. ഇതനുസരിച്ച് നേമത്ത് രാജീവ് ചന്ദ്രശേറും, ശോഭ സുരേന്ദ്രന്‍ പാലക്കാടും, ഷോണ്‍ ജോര്‍ജ് പാലായിലും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ കാഞ്ഞിരപ്പള്ളിയിലും മത്സരിക്കും.

52 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് തീരുമാനിച്ചത്. മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ കഴക്കൂട്ടത്ത് വീണ്ടും ജനവിധി തേടും. തൃപ്പൂണിത്തുറയില്‍ നടി ശ്വേത മേനോനെ പരിഗണിക്കുന്നു. ചില മണ്ഡലങ്ങളില്‍ രണ്ടു പേരുകള്‍ ലിസ്റ്റിലുണ്ട്. കോട്ടയത്ത് ലിജിന്‍ലാല്‍, എന്‍, ഹരി രാധാകൃഷ്ണമേനോന്‍ എന്നിവര്‍ പരിഗണിക്കപ്പെടുന്നു. വൈക്കത്ത്  ബിജെപിയില്‍ ചേര്‍ന്ന മുന്‍ എംഎല്‍എ അജിത്തിന് ഇക്കുറി സീറ്റ് നല്‍കാനിടയില്ല.

നേമം-രാജീവ് ചന്ദ്രശേഖര്‍, കഴക്കൂട്ടം-വി. മുരളീധരന്‍, കാട്ടാക്കട-പി. കെ. കൃഷ്ണദാസ്, ആറ്റിങ്ങല്‍-ജി.എസ്. ആശാനാഥ്, തിരുവനന്തപുരം-കരമനജയന്‍, ജി. കൃഷ്ണകുമാര്‍, രാജശേ ഖരന്‍നായര്‍, കൊല്ലം-പ്രശാന്ത്, ചാത്തന്നൂര്‍-ബി.ബി. ഗോപകുമാര്‍, കരുനാഗപ്പള്ളി-ജിതിന്‍ ദേവ്, കൊട്ടാരക്കര- ആര്‍. രശ്മി, പത്തനാപുരം-അഖില്‍ മാരാര്‍, തിരുവല്ല-അനൂപ് ആന്റണി

ആറന്മുള- കുമ്മനം രാജശേഖരന്‍, എം.ടി. രമേശ്, ചെങ്ങന്നൂര്‍-സന്ദീപ് വാചസ്പതി, എം.വി. ഗോപകുമാര്‍, മഞ്ചേശ്വരം-കെ. സുരേന്ദ്രന്‍, കോഴിക്കോട് നോര്‍ത്ത്-നവ്യ ഹരിദാസ്, ഷൊര്‍ണൂര്‍-ശങ്കു ടി. ദാസ്, മലമ്പുഴ-സി. കൃഷ്ണകുമാര്‍, പാലാ-ഷോണ്‍ ജോര്‍ജ്, കാഞ്ഞിരപ്പള്ളി-കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, കൊടുങ്ങല്ലൂര്‍-ബി. ഗോപാലകൃഷ്ണന്‍, തലശ്ശേരി-യുവമോര്‍ച്ച പ്രഭാരി- ഒ.നിധീഷ്  തുടങ്ങിയവര്‍ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമലയിലെ ഡോളി സമരത്തെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി : ശബരിമലയിലെ ഡോളി സമരത്തെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി.ശബരിമല തീർത്ഥാടന കേന്ദ്രമാണെന്നും സമരങ്ങൾ ഭക്തരുടെ ആരാധനാവകാശത്തെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി .ഭാവിയിൽ ഇത് ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തീർത്ഥാടന...

പ്രളയ സാധ്യത മുന്നറിയിപ്പ് : 4 നദികളിൽ ഓറഞ്ച് അലെർട്

കോട്ടയം : അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല,കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ എന്നീ നദികളിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ചു .തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂർ...
- Advertisment -

Most Popular

- Advertisement -